CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 15 Minutes 19 Seconds Ago
Breaking Now

ബ്രിട്ടനെ രണ്ടാം ഘട്ടത്തില്‍ കാത്തിരിക്കുന്നത് 85000 മരണങ്ങള്‍! മാര്‍ച്ച് വരെയെങ്കിലും രാജ്യം അടച്ചുപൂട്ടണം; സേജ് ശാസ്ത്രജ്ഞരുടെ ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ ചോര്‍ന്നു; ഒരു ലക്ഷം പേര്‍ക്ക് പ്രതിദിനം കൊവിഡ് പിടിപെടുന്നു?

കഴിഞ്ഞ 14 ദിവസത്തിനിടെ വൈറസിന്റെ കുതിപ്പ് അതിവേഗം കുതിച്ചതായി അവര്‍ കണ്ടെത്തി

ബ്രിട്ടനില്‍ ദേശീയ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി ശാസ്ത്രജ്ഞര്‍. രണ്ടാം ഘട്ട കൊറോണാവൈറസ് വ്യാപനം സംഭവിക്കുമ്പോള്‍ 85000 പേര്‍ വരെ മരണപ്പെടുമെന്ന മുന്നറിയിപ്പ് ഉയര്‍ത്തിയാണ് ഈ ആവശ്യം സേജ് ശാസ്ത്രജ്ഞര്‍ കടുപ്പിക്കുന്നത്. സേജ് കമ്മിറ്റി രേഖകള്‍ ചോര്‍ന്നതോടെയാണ് പ്രതിദിന മരണങ്ങളുടെയും, രോഗികളുടെയും കണക്ക് ഉയര്‍ത്തപ്പിടിച്ച് ശാസ്ത്രജ്ഞര്‍ ബോറിസ് ജോണ്‍സനെ സമ്മര്‍ദത്തിലാക്കുന്നതായി വ്യക്തമാകുന്നത്. 

ഇംഗ്ലണ്ടില്‍ ഇതിനകം ഒരു മില്ല്യണ്‍ ജനങ്ങള്‍ക്കെങ്കിലും കൊറോണ പിടിപെട്ടിരിക്കാമെന്നാണ് സേജ് വാദിക്കുന്നത്. രണ്ടാംഘട്ട വ്യാപനത്തില്‍ രാജ്യം ഗുരുതരാവസ്ഥയിലാണ്. ആര്‍ നിരക്ക് ഒന്നിന് താഴെയാക്കി നിര്‍ത്താന്‍ അടിയന്തര നടപടി വേണമെന്നും പഠനം വ്യക്തമാക്കി. ദേശീയ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ രാജ്യത്ത് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ ബോറിസിന് ചുറ്റും തമ്പടിച്ചിരിക്കുകയാണ്. ഇതല്ലെങ്കിലും ദേശീയ ലോക്ക്ഡൗണ്‍ തന്നെ തിരിച്ചെത്തിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രതിദിനം 800 പേര്‍ മരിക്കുന്ന സാഹചര്യം ഉടലെടുക്കുമെന്നാണ് പുതിയ രേഖ വിശദമാക്കുന്നത്. മാര്‍ച്ച് മാസത്തില്‍ 5000 പേരെങ്കിലും ഇന്റന്‍സീവ് കെയറിലും എത്തും. രണ്ടാം ഘട്ടം മാരകമായി മാറുമെന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് ഇപ്പോള്‍ തന്നെ നീങ്ങണമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ദിവസേന 1 ലക്ഷം ബ്രിട്ടീഷുകാര്‍ക്കാണ് രോഗം പിടിപെടുന്നതെന്നാണ് കണക്ക്. ഇങ്ങനെ പോയാല്‍ ഒന്നാം ഘട്ടത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇംപീരിയല്‍ കോളേജ് ലണ്ടനാണ് ഇപ്പോള്‍ പുറത്തുവന്ന പ്രവചനങ്ങളില്‍ പഠനം നടത്തിയത്. ഒക്ടോബര്‍ 16 മുതല്‍ 25 വരെ നടത്തിയ റാണ്ടം സ്വാബ് ടെസ്റ്റിംഗ് അടിസ്ഥാനമാക്കിയാണ് പഠനം. കഴിഞ്ഞ 14 ദിവസത്തിനിടെ വൈറസിന്റെ കുതിപ്പ് അതിവേഗം കുതിച്ചതായി അവര്‍ കണ്ടെത്തി. പുതിയ കേസുകള്‍ ഓരോ ഒന്‍പത് ദിവസത്തിലും ഇരട്ടിയാകുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.