CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 43 Minutes 59 Seconds Ago
Breaking Now

ഇരയുടെ കാര്‍ഡിറക്കി കളിക്കാന്‍ പാകിസ്ഥാന് കഴിയില്ല; ലോകത്തിന് മുഴുവനറിയാം തീവ്രവാദത്തിന് അവര്‍ നല്‍കുന്ന പിന്തുണ; ആഞ്ഞടിച്ച് ഇന്ത്യ

തങ്ങളുടെ പേരെടുത്ത് പറഞ്ഞ വിമര്‍ശനം അനാവശ്യമാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം.

തങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണെന്ന കാര്‍ഡ് ഇറക്കിയ അയല്‍ക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യ-യുഎസ് 2+2 ഡയലോഗിന് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ തങ്ങളെ പേരുപറഞ്ഞ് വിമര്‍ശിച്ചതിനെ എതിര്‍ത്താണ് ഇസ്ലാമാബാദ് രംഗത്ത് വന്നത്. എന്നാല്‍ തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന സഹായം ലോകത്തിന് മുഴുവന്‍ അറിയാവുന്ന കാര്യമായതിനാല്‍ നിരാകരിച്ചത് കൊണ്ട് മാത്രം സത്യം മറച്ചുവെയ്ക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

യുഎന്‍ ഭീകരവാദികളായി ലിസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേര്‍ക്കും സുരക്ഷ നല്‍കുന്നത് പാകിസ്ഥാനാണ്, അതുകൊണ്ട് ഇരയുടെ കാര്‍ഡ് ഇറക്കി കളിക്കാന്‍ ശ്രമിക്കരുത്, വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ പങ്കിനെ കുറിച്ച് ലോകത്തിന് മുഴുവന്‍ അറിയാം, എംഇഎ വക്താവ് കൂട്ടിച്ചേര്‍ത്തു. 

പാക് നേതാക്കള്‍ പലപ്പോഴും ഭീകരവാദത്തിലെ പങ്കിനെക്കുറിച്ച് സംസാരിക്കാറുണ്ട്, അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു. ഇന്ത്യ, യുഎസ് സംയുക്ത പ്രസ്താവനയില്‍ അതിര്‍ത്തി കടന്നുള്ള എല്ലാ തരം ഭീകരപ്രവര്‍ത്തനങ്ങളെയും അപലപിച്ചിരുന്നു. കൂടാതെ അതിര്‍ത്തി കടന്ന് ഭീകരാക്രമണം നടത്താന്‍ തങ്ങളുടെ കൈവശമുള്ള മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവന വ്യക്തമാക്കി. 

എന്നാല്‍ തങ്ങളുടെ പേരെടുത്ത് പറഞ്ഞ വിമര്‍ശനം അനാവശ്യമാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം. ഇതിനിടെ പാകിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫവദ് ചൗധരി പുല്‍വാമ ഭീകരാക്രമണത്തിലെ തങ്ങളുടെ പങ്ക് ദേശീയ അസംബ്ലിയില്‍ വിളിച്ചുപറഞ്ഞത് അവര്‍ക്ക് നാണക്കേടായി. പുല്‍വാമ അക്രമണം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നേട്ടമായിരുന്നുവെന്നാണ് സയന്‍സ് & ടെക്‌നോളജി മിനിസ്റ്റര്‍ സഭയില്‍ അറിയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.