CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 28 Seconds Ago
Breaking Now

നടി പാര്‍വതിയുടെ രാജി അംഗീകരിച്ച് ' അമ്മ'

മലയാള സിനിമാതാരങ്ങളുടെ സംഘടനയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ച നടപടി സംഘടന അംഗീകരിച്ചു. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പാര്‍വതിയുടെ രാജി സ്വീകരിക്കാന്‍ തീരുമാനമായത്.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 12 നാണ് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചത്.

അതിനിടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം എതിര്‍ത്ത് നടന്മാരും എം.എല്‍.എമാരായ കെ.ബി ഗണേഷ്‌കുമാറും, മുകേഷും രംഗത്തുവന്നു. ഇതോടെ തര്‍ക്കത്തിനൊടുവില്‍ വിശദീകരണം തേടാനാണ് തീരുമാനമായത്. ബിനീഷിനെ പുറത്താക്കിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.