CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 14 Seconds Ago
Breaking Now

ലോക്ക് ഡൗണ്‍ കാലത്തെ ആശങ്കകള്‍ മാറ്റി ഉണര്‍വേകാന്‍ സംസ്‌കാരിക കൂട്ടായ്മയായ കലുങ്ക് ഓണ്‍ലൈന്‍ കൂട്ടായ്മ ഒരുക്കുന്നു

കോവിഡ് കാലത്തു  ഏപ്രില്‍ മാസം യൂകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴിവാക്കി ഒരു പുത്തന്‍ ഉണര്‍വ് നല്കാന്‍ വേണ്ടി  തുടങ്ങിയ ഒരു സൗഹൃദ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക  കൂട്ടായ്മയാണ് കലുങ്ക്... തികച്ചും നാട്ടിന്‍ പുറത്തെ അനൗപചാരിക ചര്‍ച്ചകളുടെ ഇടമായ കലുങ്ക് ആധുനിക ചര്‍ച്ചക്കുള്ള ഒരു ഇടമാക്കി മാറ്റിയിരിക്കുകയാണ് യൂക്കെയിലെ കലുങ്ക്.

മൂന്നാം ലോക്ക് ഡൌണ്‍ കാലത്തു കലുങ്ക് വീണ്ടും ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മ ഒരുക്കുകയാണ്.

ആദ്യത്തേത്  ചെളിയിലേക്ക് ആണ്ടു പോയ മലയാളി എന്ന ഗജേന്ദ്രന്റെ വഴി മാറി പോയ  വീര്യം ക്രമേണ തിരുച്ചു മോക്ഷമായി കൊടുത്ത  നമ്മുടെ പ്രിയങ്കരിയായ കവയത്രി സുഗതകുമാരിയുടെ അനുസ്മരണമാണ്.

ജനുവരി 9 നു ശനിയാഴ്ച  രണ്ടു മണിക്ക്‌ പ്രിയ കഥാ കൃത്തു ശ്രീ അശോകന്‍ ചെരുവില്‍(പുരോഗമന കലാ സാഹിത്യ സംഘം ) ഉത്ഘാടനം ചെയ്യുന്നു. മണമ്പൂര്‍ സുരേഷ് കേരളകൗമുദി യൂറോപ് ലേഖകന്‍, ചിത്രകാരന്‍ ജോസ് pindyan, ബ്ലോഗ്ഗര്‍ മുരളി മുകുന്ദന്‍, orator ജെകബ് കോയിപ്പള്ളി, മ്യൂസിഷ്യന്‍ സാബു ജോസു  എഴുത്തുകാരി മീര, വിജ്ഞാനി അനി ഗോപിനാഥ്, കിണ്‍സിലോര്‍ സുഗതന്‍  തുടങ്ങിയവരാണ് ഇതിനു പിന്നില്‍...എല്ലാവര്‍ക്കും സ്വാഗതം

'മഹാകവി ONV യുടെ ചെറുമകളും ഡാന്‍സര്‍ മായ അമൃത ജയകൃഷ്ണനും  സുഗതകുമാരിയുമായുള്ള അനുഭവങ്ങള്‍ പങ്കു വെക്കാന്‍ സൂം മീറ്റില്‍ ചേരുന്നു

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.