CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 12 Seconds Ago
Breaking Now

ഫിസര്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച 33 പ്രായമായവര്‍ മരിച്ചു; വാക്‌സിനും, മരണവും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി നോര്‍വേ; മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് ചെറിയ സൈഡ് ഇഫക്ട്?

ഫിസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രായമായ വ്യക്തികള്‍ മരിച്ചതായുള്ള വാര്‍ത്ത കനത്ത ആശങ്കയാണ് ജനങ്ങളില്‍ വിതച്ചത്

നോര്‍വേയില്‍ കൊവിഡ്-19 വാക്‌സിന്‍ നല്‍കിയ 33 പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് അധികൃതര്‍. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം മരിച്ച എല്ലാവരും 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ വാക്‌സിനും, ഈ മരണങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുമില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഫിസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രായമായ വ്യക്തികള്‍ മരിച്ചതായുള്ള വാര്‍ത്ത കനത്ത ആശങ്കയാണ് ജനങ്ങളില്‍ വിതച്ചത്. ഇതോടെയാണ് ജനങ്ങളുടെ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വാക്‌സിന്‍ മൂലമല്ല മരണങ്ങളെന്ന് ഇവര്‍ സ്ഥിരീകരിച്ചത്. മരിച്ച എല്ലാ വ്യക്തികള്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി നോര്‍വേ മെഡിസിന്‍ ഏജന്‍സി ഡയറക്ടര്‍ സ്‌റ്റെയ്‌നാര്‍ മാഡ്‌സണ്‍ വ്യക്തമാക്കി. 

കൂടുതല്‍ രോഗികള്‍ക്കും വാക്‌സിനേഷനേക്കാള്‍ വലിയ ആശങ്ക ഉളവാക്കുന്ന കാര്യമാണ് കൊവിഡ്, അതുകൊണ്ട് ആശങ്കയില്ല, അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നേരിടുന്ന ഗുരുതര രോഗത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് വാക്‌സിന്റെ ചെറിയ സൈഡ് ഇഫക്ട് നയിക്കുന്നതായി മാഡ്‌സെന്‍ സമ്മതിച്ചു. 

ഇതോടെ പ്രായമായവര്‍ക്കും, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്റെ ആനുകൂല്യം തീരുമാനിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നോര്‍വേയിലെ നഴ്‌സിംഗ്, കെയര്‍ സംവിധാനങ്ങളില്‍ ആഴ്ചയില്‍ ഓരോ ആഴ്ചയിലും ശരാശരി 400 പേര്‍ മരിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാണിച്ചു. വാക്‌സിനെടുക്കുന്ന 1000 പേരില്‍ ഒരാള്‍ മാത്രമാണ് കെയര്‍ ഹോമില്‍ മരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.