CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 57 Seconds Ago
Breaking Now

'ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയോ എന്ന് കെവി തോമസ് ആലോചിക്കണം ; യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് എം എ ലോറന്‍സ്

കെവി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.

യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെവി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടതെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സ്. തോമസിന്റെ കാര്യത്തില്‍ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെവി തോമസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കെവി തോമസിനെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് എംഎം ലോറന്‍സിന്റെ പ്രതികരണം.

കെവി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെവി തോമസാണെന്നും എംഎം ലോറന്‍സ് പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെവി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തോമസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറന്‍സ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി എഐസിസി നേതൃത്വം ചേര്‍ന്ന യോഗത്തിലും അവഗണന നേരിട്ടതോടെയാണ് കെവി തോമസ് തുറന്നുപറച്ചിലുകളിലേക്ക് കടക്കുന്നതെന്നാണ് വിവരം.

ആദ്യം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം ഘട്ടംഘട്ടമായി മുന്നണി വിടാനാണ് കെവി തോമസിന്റെ നീക്കം. വാഗ്ദാനം ചെയ്തിരുന്ന പാര്‍ട്ടി പദവിയും നല്‍കാതായതോടെയാണ് കെവി തോമസ് പടിയിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടേക്കുമെന്ന മുന്നറിയിപ്പ് പലകുറി നല്‍കിയിട്ടും നേതാക്കളാരും അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. കൂടാതെ, കെവി തോമസ് പോവുന്നെങ്കില്‍ പോവട്ടെ എന്ന നിലപാടാണ് പല നേതാക്കളുമെന്നാണ് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കെപിസിസി പുനസംഘടനയിലും കെവി തോമസിന് ഇടം നല്‍കിയിട്ടില്ല.

ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ കെവി തോമസ് വ്യക്തത വരുത്തിയിട്ടില്ലെങ്കിലും, അത്തരം ചര്‍ച്ചകള്‍ സജീവമാണ്. എല്‍ഡിഎഫ് സ്വതന്ത്രനായി കെവി തോമസ് എറണാകുളത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.