തന്റെ കുടുംബവും താനും ഇന്നത്തെ നിലയില്‍ എത്താന്‍ കാരണം മമ്മൂട്ടിയെന്ന് സംവിധായകനും നടനുമായ പി.ശ്രീകുമാര്‍. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ശ്രീകുമാര്‍ മനസ്സുതുറന്നത് .
ശ്രീകുമാറിന്റെ വാക്കുകള്‍
ഒരു ചെറിയ സാമീപ്യം കൊണ്ട് ..ഒരു ചേര്‍ത്തുനില്‍പ്പ് കൊണ്ട് എന്നെ ഉയര്‍ത്തികൊണ്ട് വന്ന ആളാണ് മമ്മൂട്ടി..ആ മമ്മൂട്ടിയോടാണ് ഞാന്‍ ആവശ്യമില്ലാതെ പണ്ട് ഉടക്കിയത്. എനിക്ക് അയാളെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല
എന്റെ ജീവിതത്തില്‍ ഒരു സിനിമ ഉണ്ടാക്കിത്തരിക, ആ സിനിമ നിര്‍മിക്കാന്‍ ഒരു പാര്‍ട്ടിയെ മുട്ടിച്ചു തരിക, എന്റെ മകനെ പുറത്ത് കൊണ്ട് പോയി പഠിപ്പിക്കുക..അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്ത് എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ്. ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് മരിച്ചാലും തീരില്ല. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.