CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 22 Minutes Ago
Breaking Now

ആത്മഹത്യാ കുറിപ്പിലെ യുവാവിന്റെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സിദ്ധരാമയ്യ എത്തി

മണ്ടിയയിലെ കൊടിദൊഡ്ഢി എന്ന ഗ്രാമത്തിലെ 26 കാരന്‍ രാമകൃഷ്ണ ബുധനാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യ. മണ്ടിയയിലെ കൊടിദൊഡ്ഢി എന്ന ഗ്രാമത്തിലെ 26 കാരന്‍ രാമകൃഷ്ണ ബുധനാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്.

ആത്മഹത്യ കുറിപ്പില്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. സിദ്ധരാമയ്യയുടെയും കന്നഡ നടന്‍ യാഷിന്റെയും കടുത്ത ആരാധകനാണ് താന്‍. അന്ത്യയാത്രക്ക് മുന്‍പ് ഇരുവരും വന്നു മൃതദേഹത്തില്‍ പുഷ്പങ്ങളര്‍പ്പിക്കണം. വിവരമറിഞ്ഞ സിദ്ധരാമയ്യ എത്തി. രാമകൃഷ്ണയുടെ മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. രാമകൃഷ്ണ ആഗ്രഹിച്ചത് പോലെ ചടങ്ങില്‍ പങ്കെടുത്തു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ഏറെ കാലം ജീവിച്ചിരിക്കേണ്ടയാളായിരുന്നു രാമകൃഷ്ണ, കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സിദ്ധരാമയ്യ മടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.