CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 5 Seconds Ago
Breaking Now

സ്റ്റേജില്‍ അഞ്ചുപേരും ഏഴ് നേതാക്കളുടെ ചിത്രങ്ങളും. സദസില്‍ ഒരാള്‍. ഇത് കേരളമല്ല ; ബിജെപി തീര്‍ന്നു ; ചിത്രം പങ്കുവച്ചുകൊണ്ട് ശശി തരൂര്‍

ബിജെപിയെ പരിഹസിച്ച് കൊണ്ട് നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ഒഴിഞ്ഞ കസേരകള്‍ നിറഞ്ഞ ബിജെപി പരിപാടിയുടെ ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍ എം.പി. ബി.ജെ.പി തീര്‍ന്നു എന്ന ഹാഷ്ടാഗ് സഹിതമാണ് തരൂരിന്റെ ട്വീറ്റ്. 'സ്റ്റേജില്‍ അഞ്ചുപേരും ഏഴ് നേതാക്കളുടെ ചിത്രങ്ങളും. സദസില്‍ ഒരാള്‍. ഇത് കേരളമല്ല…!' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.

തരൂരിന്റെ ട്വീറ്റിന് പിന്നാലെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ബിജെപിയെ പരിഹസിച്ച് കൊണ്ട് നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അവസ്ഥ ഇതോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇരിക്കുന്ന ആളെ വഴിയില്‍ നിന്ന് നിര്‍ബന്ധിപ്പിച്ച് കൊണ്ടുവന്നതാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. എവിടെ, എപ്പോള്‍ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ചിത്രം എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.