CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 57 Seconds Ago
Breaking Now

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം ; പ്ലാറ്റ്‌ഫോമില്‍ നിന്ന് വലിച്ചിഴച്ച്, ഓടുന്ന ട്രെയിനിന്റെ അടിയിലേയ്ക്ക് യുവതിയെ തള്ളിയിട്ട് ക്രൂരത ;തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

യുവതിയുടെ സഹപ്രവര്‍ത്തകനാണ് അക്രമി.

ഓടുന്ന ട്രെയിനിന്റെ അടിയിലേയ്ക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈയിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 24 വയസുള്ള പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

അന്ധേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ സഹപ്രവര്‍ത്തകനാണ് അക്രമി. രണ്ട് വര്‍ഷമായി പരിചയക്കാരാണ് ഇരുവരും. അടുത്ത സൗഹൃദമായിരുന്നെങ്കിലും പിന്നീട് അകല്‍ച്ചയിലാവുകയായിരുന്നു. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന പ്രതി ഖാര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ആക്രമിക്കുകയായിരുന്നു.

തന്നെ യുവാവ് പിന്തുടരുന്നത് മനസിലാക്കിയതിനാല്‍ സ്റ്റേഷനില്‍ വന്ന് നില്‍ക്കാന്‍ യുവതി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ചേര്‍ന്ന് പ്രതിയെ ചെറുക്കാന്‍ ശ്രമിക്കുന്നത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്ലാറ്റ് ഫോമില്‍ നിന്ന് പ്രതി റെയില്‍വേ ട്രാക്കിലേക്ക് യുവതിയെ വലിച്ചിഴച്ചു. ഓടുന്ന ട്രെയിനില്‍ തലയടിച്ചാണ് യുവതിക്ക് പരുക്കേറ്റത്. തലയില്‍ 12 തുന്നലുകളാണുള്ളത്. ജനങ്ങള്‍ ഓടിക്കൂടിയതോടെയാണ് യുവതിയെ രക്ഷപ്പെടുത്താനായത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.