Breaking Now

മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തുഞെരിച്ചു കൊന്നു

മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവില്‍ പുലി ചത്തുവീണു.

മകളെ രക്ഷിക്കാന്‍ അച്ഛന്‍ പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്നു. മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെയാണ് അച്ഛന്‍ കഴുത്തു ഞെരിച്ചു കൊന്നത്. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനു നേര്‍ക്കും പൊന്തക്കാട്ടില്‍ നിന്നു പുലി ചാടിവീഴുകയായിരുന്നു.

മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവില്‍ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

കഴിഞ്ഞ ദിവസമാണ് മൈസൂരുവില്‍ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും പന്ത്രണ്ടുകാരന്‍ രക്ഷപ്പെട്ട വാര്‍ത്ത വന്നത്. മൈസൂരു സ്വദേശിയായ നന്ദന്‍ കുമാര്‍ എന്ന കുട്ടിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. പുലിയുടെ കണ്ണില്‍ വിരല്‍ കുത്തിയിറക്കി ആയിരുന്നു നന്ദന്റെ പ്രത്യാക്രമണം. ഇതോടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴുത്തിലും തോളിലും കടിയേറ്റ നന്ദു നിലവില്‍ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.