CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 52 Seconds Ago
Breaking Now

അവര്‍ എന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാന്‍ ആള് വന്നു ; ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി ആണ് ; ബാല

നടന്‍ ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബാല.

എന്താണ് ഈ പുതിയ രൂപ മാറ്റത്തിന് പിന്നില്‍ എന്ന് പലരും ചോദിക്കുന്നതിനുള്ള മറുപടിയിങ്ങനെ.. 'പൃഥ്വി തടി കുറയ്ക്കുന്നു, ലാലേട്ടന്‍ കുറയ്ക്കുന്നു ബാല വെയിറ്റ് കുറച്ചാല്‍ മാത്രം എന്താണ് ഇങ്ങനെ ചര്‍ച്ച, ഇത് ഒരു കഥാപാത്രത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ഇങ്ങനെ വരും തടി കൂട്ടിയാലും, കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടന്‍ 130 കിലോയാണ്. ഞാന്‍ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ്.'

വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട്. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ, എന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി ഞാന്‍ ഉണ്ടാക്കിയത് അത്രയും പോവുകയുണ്ടായി. ഇനിയൊരു വിവാഹം ഞാന്‍ കഴിച്ചാല്‍ വീട്ടില്‍ കോംപറ്റിഷന്‍ ആകും. എന്നെ പത്തു സ്‌നേഹിച്ചാല്‍ ഞാന്‍ നൂറു തിരികെ നല്‍കും. അങ്ങനെ ഒരു പെണ്ണ് വരട്ടെ. അവര്‍ എന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാന്‍ ആള് വന്നു. പണക്കാരന്‍ ആയാല്‍ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം. ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി ആണ്.

 

മകള്‍ക്ക് താന്‍ ആണ് ആ രണ്ടുപേരും നല്‍കിയത്. കുറച്ചു ദിവസങ്ങള്‍ ഉണ്ടായിരുന്നൊള്ളൂ ഒരുപാട് ജന്മം പോലെയുള്ള അനുഭവം ആണ് ഉള്ളത്. ഇത്രയും അത്ഭുതം പ്രവര്‍ത്തിച്ച ദൈവം, എന്റെ മരണ ശേഷം ആണ് എങ്കിലും എന്റെ കാര്യങ്ങള്‍ വഴി നടത്തികൊണ്ടുപോകാന്‍ എന്റെ മകള്‍ ഉണ്ടാകും, ഇത് എഴുതി വച്ചുകൊള്ളൂ.' താരം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.