CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 33 Seconds Ago
Breaking Now

ദൃശ്യം 2 കണ്ടവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഞാനും ജീത്തുവും ഉണ്ടാകും ; ഇന്ന് വൈകീട്ട് ഏഴു മണിക്ക് കാണാമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം  ദൃശ്യം 2മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് അറിയിച്ച് മോഹന്‍ലാല്‍.

ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മാര്‍ച്ച് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയായിരിക്കും മോഹന്‍ലാല്‍  മറുപടിയുമായി എത്തുക.  സിനിമ കണ്ടവര്‍ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം  ആവശ്യപെടുന്നു.

ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‌ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നൂ,  മോഹന്‍ലാല്‍ പറഞ്ഞു

ഫെബ്രുവരി 18ന് രാത്രിയോടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.