CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 11 Minutes 51 Seconds Ago
Breaking Now

ചൈനയുടെ കൊവിഡ് ടെസ്റ്റിലും ഭേദം വൈറസ്! തങ്ങളുടെ പൗരന്‍മാരെ മലദ്വാര ടെസ്റ്റിംഗിന് വിധേയമാക്കുന്നതില്‍ പരാതിയുമായി ജപ്പാന്‍; സൃഷ്ടിക്കുന്നത് വലിയ മാനസിക വേദന

പുതിയ കൊറോണാവൈറസ് കേസുകള്‍ യാതൊരു തരത്തിലും കണ്ണില്‍പ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചൈന സ്‌ക്രീനിംഗ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്

ജാപ്പനീസ് പൗരന്‍മാരില്‍ കൊവിഡ് -19 ടെസ്റ്റ് സ്വാബ് മലദ്വാരം വഴി എടുക്കുന്ന പരിപാടി നിര്‍ത്താന്‍ ചൈനയോട് ആവശ്യപ്പെട്ട് ജപ്പാന്‍. നടപടിക്രമങ്ങള്‍ വരുത്തിവെയ്ക്കുന്ന മാനസികമായ വേദന മുന്‍നിര്‍ത്തിയാണ് ജാപ്പനീസ് സര്‍ക്കാര്‍ വക്താവ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്നാല്‍ ടെസ്റ്റിംഗ് നടപടികള്‍ മാറ്റുമെന്ന കാര്യത്തില്‍ ബീജിംഗിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ചീഫ് ക്യാബിനറ്റ് സെക്രട്ടറി കാറ്റ്‌സുനോബു കാറ്റോ പറഞ്ഞു. അതുകൊണ്ട് തന്നെ ചൈനയോട് ഈ ആവശ്യം തുടരും. 

കൊറോണാവൈറസ് ടെസ്റ്റിന്റെ ഭാഗമായി എത്ര ജാപ്പനീസ് പൗരന്‍മാരെ മലദ്വാരം വഴി സ്വാബ് പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് വ്യക്തമായിട്ടില്ല. പുതിയ കൊറോണാവൈറസ് കേസുകള്‍ യാതൊരു തരത്തിലും കണ്ണില്‍പ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചൈന സ്‌ക്രീനിംഗ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. 

ഇതിന്റെ ഭാഗമായാണ് ചില ചൈനീസ് നഗരങ്ങള്‍ മലദ്വാരത്തിലൂടെ സ്വാബ് എടുക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ റെക്ടത്തിലേക്ക് കടത്തി പല തവണ തിരിച്ചാണ് ടെസ്റ്റ് സ്വാബ് എടുക്കുക. 10 സെക്കന്‍ഡ് കൊണ്ട് ടെസ്റ്റിംഗ് പൂര്‍ത്തിയാക്കും. ചൈനയില്‍ അന്വേഷണത്തിനെത്തിയ യുഎന്‍ വിദഗ്ധരെ ഈ വിധം പരിശോധിച്ചത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.