CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 7 Seconds Ago
Breaking Now

അര്‍ദ്ധരാത്രിയില്‍ കാറില്‍ സെക്‌സില്‍ ഏര്‍പ്പെട്ട ദമ്പതികളെ കണ്ടെത്തി പോലീസ്; ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് 200 പൗണ്ട് ഫൈന്‍; കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിന് താക്കീതും!

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ച് ഒരുമിച്ച് താമസിക്കാത്തവര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ അനുവാദമില്ല

അര്‍ദ്ധരാത്രിയില്‍ ഗ്രാമീണ മേഖലയില്‍ വെച്ച് കാറില്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ക്ക് എട്ടിന്റെ പണിയുമായി പോലീസ്. ഇവരെ കണ്ടെത്തിയ പോലീസുകാര്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഫൈന്‍ ഈടാക്കുകയാണ് ചെയ്തത്. ഡെര്‍ബിയിലെ മോര്‍ലിയില്‍ നിന്നാണ് കമിതാക്കളെ പോലീസ് കണ്ടെത്തിയത്. 

റൊമാന്റിക് രാത്രിയില്‍ കടന്നുകയറിയ പോലീസ് നാണക്കേട് ഉണ്ടാക്കിയതിന് പുറമെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് 200 പൗണ്ട് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസാണ് നല്‍കിയത്. ഇതോടൊപ്പം കഞ്ചാവിന് താക്കീതും നല്‍കി. 'അര്‍ദ്ധരാത്രി ആഘോഷിക്കാന്‍ ഇറങ്ങിയ കപ്പിളിന് കൊവിഡ് ടിക്കറും, കഞ്ചാവ് താക്കീതും പോലൊരു നാശം സംഭവിക്കാനില്ല', ഡെര്‍ബിഷയര്‍ പോലീസ് ട്വീറ്റ് ചെയ്തു. 

ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് പോലീസ് പിടികൂടുന്ന ആദ്യത്തെ സംഭവമല്ല ഇത്. കഴിഞ്ഞ ദിവസം ഡാര്‍ട്ട്മൂറില്‍ വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ രാത്രിയില്‍ രണ്ട് സ്ത്രീകളെ പോലീസ് കണ്ടെത്തിയിരുന്നു. ഡിവോണിലെ യെല്‍വേര്‍ടണില്‍ -3 സെല്‍ഷ്യസ് താപനിലയിലാണ് പട്രോളിംഗ് പോലീസ് ഇവരെ കണ്ടെത്തിയത്. 

രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ക്കും 200 പൗണ്ട് ഫൈന്‍ നല്‍കി. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ച് ഒരുമിച്ച് താമസിക്കാത്തവര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ അനുവാദമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.