CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 18 Seconds Ago
Breaking Now

ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെട്ടത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രെസ്റ്റണ്‍ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും,, പൊതുപ്രവര്‍ത്തകനും, ഇന്ത്യന്‍ഹൈക്കമ്മീഷന്‍ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ദുഃഖംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും, യുകെ മലയാളികളുടെസുഹൃത്തും, മാര്‍ഗ്ഗദര്‍ശിയും  ആയിരുന്ന ഒരു മഹദ്വ്യക്തിത്വമായിരുന്നു  ശ്രീ.തെക്കുംമുറി ഹരിദാസ് എന്ന്രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്‌നേഹത്തിനും വലിയപ്രാധാന്യം കല്‍പ്പിച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ശ്രീ ഹരിദാസിന്റെ നിര്യാണം മാലയാളിസമൂഹത്തിനൊന്നകെ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് രുപതാകേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയപത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷന്‍ അറിയിച്ചു. 

ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധിചേര്‍ക്ക് അവരുടെ പ്രതിസന്ധികളില്‍ ആശ്രയമായി നിലകൊണ്ടശ്രീഹരിദാസ് ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്‌കാരികരംഗങ്ങളിലും തന്റേതായ സംഭാവനകള്‍നല്‍കി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മികവിയോഗത്തില്‍ ദുഖാര്‍ത്തരായകുടുംബംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അനുശോചനം അറിയിക്കുകയുംആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുനതായി രൂപതാകേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.

ഫാ. ടോമി എടാട്ട്

പിആര്‍ഒ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 

 




കൂടുതല്‍വാര്‍ത്തകള്‍.