CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 14 Seconds Ago
Breaking Now

റിലീസിന് മുമ്പ് തന്റെ സിനിമകള്‍ അമ്മ ജയ ബച്ചന്‍ കാണാറില്ലെന്നും അവര്‍ക്ക് അന്ധവിശ്വാസമുണ്ടെന്നുമാണ് അഭിഷേക്

കഴിഞ്ഞ ദിവസമാണ് അഭിഷേക് ബച്ചന്‍ നായകനായ ദി ബിഗ് ബുള്‍ എന്ന ചിത്രം റിലീസായത്. തന്റെ സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രൊമോഷനായി നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിഷേക് തുറന്നു പറഞ്ഞിരിക്കുന്നത്. റിലീസിന് മുമ്പ് തന്റെ സിനിമകള്‍ അമ്മ ജയ ബച്ചന്‍ കാണാറില്ലെന്നും അവര്‍ക്ക് അന്ധവിശ്വാസമുണ്ടെന്നുമാണ് അഭിഷേക് പറയുന്നത്.

ഐശ്വര്യയും അമ്മയും ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏപ്രില്‍ 9 ന്, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യ റിലീസിന് ശേഷം കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യയും റിലീസിന് മുമ്പ് എന്റെ സിനിമകള്‍ കാണാറില്ലെന്നും അഭിഷേക് പറഞ്ഞു.

കുടുംബത്തിലെ മറ്റു ചിലര്‍ സിനിമ കണ്ടിരുന്നു. അമ്മ സിനിമ കണ്ട ശേഷം ശരിക്കുളള അഭിപ്രായം പറയുമെന്ന വിശ്വാസമുണ്ട്. കുടുംബത്തിലെ ബാക്കിയെല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടു. അച്ഛന്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ താന്‍ സന്തോഷവാനാണ്, കാരണം തന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാള്‍ ഇതിനകം സിനിമയെ അംഗീകരിച്ചു എന്നും അഭിഷേക് വ്യക്തമാക്കി.

കുക്കി ഗുലാടി സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് റിലീസ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.