CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 29 Seconds Ago
Breaking Now

ഹെല്‍മറ്റില്ലാതെ കൂളിംഗ് ഗ്ലാസ് വച്ചൊരു യുദ്ധം, നടന്‍ കൈലാഷിന്റെ ലുക്ക് പോസ്റ്ററിന് ട്രോളുകള്‍

അപ്പാനി ശരത്ത് നായകനാകുന്ന 'മിഷന്‍ സി' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടന്‍ കൈലാഷും. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുക. എന്നാല്‍ കൈലാഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ പരിഹസിച്ചുള്ള കമന്റുകളും ഡീഗ്രേഡിംഗുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

അപ്പാനി ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ലുക്ക് പോസ്റ്ററിന് താഴെയാണ് താരത്തെ പരിഹസിക്കുന്ന കമന്റ്‌സ് എത്തുന്നത്. ഇനി മോളിവുഡ് കൈലു അണ്ണന്‍ ഭരിക്കും, അണ്ണന്റെ ഇടിവെട്ട് മാസ്സ് പടം ഇറങ്ങുന്നത്തോട് കൂടി ഒന്ന് ഉറപ്പിക്കാം ലാലേട്ടനും മമ്മുക്കയും ഫീല്‍ഡ് ഔട്ട് ആവും.., കൈലു അണ്ണന്‍ വരവറിയിച്ച സ്ഥിതിക്ക് ബാക്കിയുള്ളവര്‍ അങ്ങോട്ട് മാറിനിന്നോ, സന്തോഷ് പണ്ഡിറ്റിനും മോഹന്‍ലാലിനും പുതിയ വെല്ലുവിളി എന്നിങ്ങനെയാണ് ചില കമന്റുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.