CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 6 Seconds Ago
Breaking Now

ഗര്‍ഭിണിയായ ഭാര്യയെ കൂട്ടാതെ ലോസാഞ്ചലസില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസ് വിമാനം പിടിച്ച് ഹാരി രാജകുമാരന്‍ ഹീത്രൂവില്‍ വന്നിറങ്ങി; സൈനിക പദവികള്‍ തിരിച്ചെടുത്തതിനാല്‍ സംസ്‌കാരചടങ്ങില്‍ ഹാരി എത്തുന്നത് സ്യൂട്ട് ധരിച്ച് സാധാരണക്കാരനായി!

രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയതോടെ ക്യാപ്റ്റന്‍ ജനറല്‍ ഓഫ് ദി റോയല്‍ മറീന്‍സ് പദവി കൊട്ടാരം പിന്‍വലിച്ചിരുന്നു

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹാരി രാജകുമാരന്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങി. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ മെഗാന്‍ മാര്‍ക്കിളിനെ കൂട്ടാതെ ഒറ്റയ്ക്കാണ് രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയ രാജകുമാരന്റെ ആദ്യ ബ്രിട്ടന്‍ സന്ദര്‍ശനം. 

ശനിയാഴ്ച രാത്രി കാലിഫോര്‍ണിയയിലെ വസതിയില്‍ നിന്നും യാത്ര ആരംഭിച്ച സസെക്‌സ് ഡ്യൂക്ക് പുലര്‍ച്ചെയാണ് ലോസാഞ്ചലസിലെ വിമാനത്താവളത്തില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ രാജകുമാരന്‍ വെസ്റ്റ് ലണ്ടന്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചത്. ഹീത്രൂവില്‍ കാത്തുനിന്ന സുരക്ഷാ സംഘം ഹാരിയെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. നോട്ടിംഗ്ഹാം കോട്ടേജിലാണ് ഇദ്ദേഹം ക്വാറന്റൈന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഗ്‌സിറ്റ് നടപടികളുടെ ഭാഗമായി ഇവരുടെ ഫ്രോഗ്മോര്‍ കോട്ടേജ് യൂജിന്‍ രാജകുമാരിക്കും, ജാക്ക് ബ്രൂക്‌സ്ബാങ്കിനും കൈമാറിയിരുന്നു.

നെഗറ്റീവ് കൊറോണാവൈറസ് ടെസ്റ്റ് ഫലം ലഭിച്ചാല്‍ പത്തിന് പകരം അഞ്ച് ദിവസത്തില്‍ ഡ്യൂക്കിന് ക്വാറന്റൈനില്‍ നിന്നും മോചിതമാകാം. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ ഹാരിയ്ക്ക് ഏതുവിധേനയും പങ്കെടുക്കാം. മെഗാനും ബ്രിട്ടനിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഗര്‍ഭിണിയായതിനാല്‍ ഡോക്ടര്‍ ഇതിന് വിരുദ്ധമായി നിലപാടെടുത്തതോടെയാണ് യാത്ര മുടങ്ങിയത്. അതേസമയം സംസ്‌കാര ചടങ്ങുകളില്‍ ഹാരി രാജകുമാരന്‍ സൈനിക യൂണിഫോം അണിയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 

രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയതോടെ ക്യാപ്റ്റന്‍ ജനറല്‍ ഓഫ് ദി റോയല്‍ മറീന്‍സ് പദവി കൊട്ടാരം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് ഔദ്യോഗിക ചടങ്ങുകളില്‍ സൈനിക വേഷം ധരിക്കാനുള്ള അനുമതിയും ഇല്ലാതായത്. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ മൃതദേഹത്തെ അനുഗമിക്കുമ്പോള്‍ സ്യൂട്ട് അണിഞ്ഞ് സാധാരണക്കാരനായാണ് ഹാരി പ്രത്യക്ഷപ്പെടുകയെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.