CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 15 Seconds Ago
Breaking Now

കോവിഡ് ബാധിതന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കോവിഡ് വന്ന് മരിച്ചു ; ചടങ്ങില്‍ പങ്കെടുത്തത് 150 ലേറെ പേരെന്ന് റിപ്പോര്‍ട്ട്

നൂറിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേരും കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലാണ് സംഭവം.നിയന്ത്രണങ്ങള്‍ പാലിക്കാതെ 150ലേറെ പേരാണ് കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാരത്തില്‍ പങ്കെടുത്തത്. ഇതില്‍ നൂറിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഏപ്രില്‍ 21നാണ് ഖീര്‍വ ഗ്രാമത്തില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാരം നടന്നത്. മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവര്‍ നീക്കം ചെയ്ത ഗ്രാമീണര്‍ മരിച്ചയാളുടെ ദേഹത്തു തൊട്ടും അന്തിമോപചാരം അര്‍പ്പിച്ചു.

എന്നാല്‍ 21 മരണമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ആകെ അഞ്ചു മരണം മാത്രമേ കോവിഡ് മൂലം ഉണ്ടായിട്ടുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം.

 




കൂടുതല്‍വാര്‍ത്തകള്‍.