CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 31 Seconds Ago
Breaking Now

ബില്‍ ഗേറ്റ്‌സ് ആളത്ര വെടിപ്പല്ല! കുട്ടിപ്പീഡകന്‍ എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ മെലിന്‍ഡ ഗേറ്റ്‌സ് ഡിവോഴ്‌സ് അഭിഭാഷകരെ സമീപിച്ചു; അസ്വസ്ഥത പുകയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി

2013 മുതല്‍ തന്നെ കുട്ടിപ്പീഡനകനുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മെലിന്‍ഡ ആശങ്കപ്പെട്ടിരുന്നു

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ മെലിന്‍ഡ ഗേറ്റ്‌സിനെ പ്രേരിപ്പിച്ചത് കുട്ടിപ്പീഡനകനായ ജെഫ്രി എപ്സ്റ്റീനിമായുള്ള ബന്ധമെന്ന് റിപ്പോര്‍ട്ട്. എപ്സ്റ്റീനുമായുള്ള സൗഹൃദം പുറത്തുവന്ന 2019 ഒക്ടോബര്‍ കാലത്ത് തന്നെ മെലിന്‍ഡ ഗേറ്റ്‌സ് ഡിവോഴ്‌സ് അഭിഭാഷകരെ കണ്‍സള്‍ട്ട് ചെയ്തു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

വിവാഹബന്ധം പുതുക്കാന്‍ കഴിയാത്ത വിധം തകര്‍ന്നതോടെ 2019 മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗേറ്റ്‌സ് ദമ്പതികള്‍ ബന്ധം വേര്‍പ്പെടുത്തുന്നതായി ട്വിറ്ററിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

2013ല്‍ എപ്സ്റ്റീന്റെ ജെറ്റില്‍ ബില്‍ ഗേറ്റ്‌സ് ഫ്‌ളോറിഡയില്‍ പാം ബീച്ചില്‍ നിന്നും ന്യൂ ജഴ്‌സിയിലേക്ക് യാത്ര ചെയ്തിരുന്നു. നാല് വര്‍ഷത്തിന് ശേഷം 18 വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗികബന്ധത്തിന് ഉപയോഗിച്ച കേസില്‍ എപ്സ്റ്റീന്‍ ജയിലിലുമായി. 

2013 മുതല്‍ തന്നെ കുട്ടിപ്പീഡനകനുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മെലിന്‍ഡ ആശങ്കപ്പെട്ടിരുന്നു. 2019ലാണ് എപ്സ്റ്റീനും, ബില്ലും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ന്യൂയോര്‍ക്കിലെ ടൗണ്‍ഹൗസില്‍ ഒരുവട്ടം ബില്‍ ഗേറ്റ്‌സ് താമസിക്കുകയും ചെയ്തു. 

എന്നാല്‍ ഇതെല്ലാം മനുഷ്യത്വപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കൂടിക്കാഴ്ചയായിരുന്നുവെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ വക്താവ് അവകാശപ്പെട്ടത്. വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ ശിക്ഷ കാത്തുകഴിയവെയാണ് എപ്സ്റ്റീന്‍ മാന്‍ഹാട്ടണ്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.