CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 13 Minutes 28 Seconds Ago
Breaking Now

നായാട്ടിന്റെ സെറ്റില്‍ താനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അവിടെ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല ; നിമിഷ

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ നായാട്ടില്‍ ഒരു സുപ്രധാന കഥാപാത്രമായാണ് നിമിഷ സജയന്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിമിഷ.

നായാട്ടിന്റെ സെറ്റില്‍ താനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,  അവിടെ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്തു കാര്യത്തിനും അന്നെക്കൂടി കൂട്ടിയിരുന്നുവെന്ന് നിമിഷ പറയുന്നു.

സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ ഗുഡ് മൂവി' എന്ന ധാരണയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും കഥ കേട്ടപ്പോഴാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണെന്നും ശക്തമായ കഥാപാത്രമാണെന്നും മനസിലായതെന്ന് നിമിഷ പറഞ്ഞു.

അധികം സംസാരിക്കാത്ത എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. താന്‍ ഇതുവരെ ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇതെന്നും നിമിഷ വ്യക്തമാക്കി .

 




കൂടുതല്‍വാര്‍ത്തകള്‍.