CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 49 Seconds Ago
Breaking Now

ബൈഡന്റെ മാനസിക, ശാരീരിക അവസ്ഥ ചോദ്യം ചെയ്ത് മുന്‍ സൈനികര്‍? 120-ലേറെ മുന്‍ ജനറലുമാരും, അഡ്മിറലുമാരും ഒപ്പിട്ട തുറന്ന കത്ത് തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളെയും പിന്തുണയ്ക്കുന്നു; ഇവര്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടി?

'ഫ്‌ളാഗ് ഓഫീസേഴ്‌സ് 4 അമേരിക്ക' എന്ന് സ്വയം വിളിക്കുന്ന ഗ്രൂപ്പില്‍ ജനറലുമാരും, അഡ്മിറലുമാരും ഉള്‍പ്പെടുന്ന വിമരിച്ച സൈനിക ഉദ്യോഗസ്ഥരാണുള്ളത്

ബൈഡന്‍ വിജയിച്ച തെരഞ്ഞെടുപ്പ് നിയമപരമായിരുന്നില്ലെന്ന് കുറ്റപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന് 120ലേറെ വിരമിച്ച സൈനിക ഓഫീസര്‍മാര്‍ ഒപ്പുവെച്ച കത്ത്. ബൈഡന്റെ മാനസിക ആരോഗ്യത്തെയും മുന്‍ സൈനികര്‍ ചോദ്യം ചെയ്യുന്നു. 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ച തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളെ ചുറ്റിപ്പറ്റിയാണ് പുതിയ കത്ത്. ട്രംപിന്റെ ആരോപണങ്ങള്‍ കോടതിയില്‍ പോലും ഏശിയിരുന്നില്ല. എന്നാല്‍ മാന്യവും, സത്യസന്ധവുമായ തെരഞ്ഞെടുപ്പ് നടത്തി ജനഹിതം പ്രതിഫലിക്കാതെ പോയതോടെ ഭരണഘടനാപരമായ റിപബ്ലിക് എന്ന അവസ്ഥ നമുക്ക് നഷ്ടമായെന്നാണ് വിമരിച്ച ഓഫീസര്‍മാര്‍ കത്തില്‍ ആരോപിക്കുന്നത്. 

'ഫ്‌ളാഗ് ഓഫീസേഴ്‌സ് 4 അമേരിക്ക' എന്ന് സ്വയം വിളിക്കുന്ന ഗ്രൂപ്പില്‍ ജനറലുമാരും, അഡ്മിറലുമാരും ഉള്‍പ്പെടുന്ന വിമരിച്ച സൈനിക ഉദ്യോഗസ്ഥരാണുള്ളത്. തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ അരങ്ങേറുമ്പോള്‍ എഫ്ബിഐയും, സുപ്രീംകോടതിയും ഉടനടി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

ബൈഡന്റെ മാനസിക ആരോഗ്യത്തെയും മുന്‍ ഓഫീസര്‍മാര്‍ ചോദ്യം ചെയ്യുന്നു. 'കമ്മാന്‍ഡര്‍ ഇന്‍ ചീഫിന്റെ മാനസിക, ശാരീരിക ആരോഗ്യം ഒഴിവാക്കാന്‍ കഴിയില്ല. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ വേഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയണം. ന്യൂക്ലിയര്‍ കോഡ് നടപടികളെ കുറിച്ച് അടുത്തിടെ നടന്ന അന്വേഷണങ്ങള്‍ ആരാണ് ഇതിന്റെ ചുമതലയിലെന്ന ചോദ്യം ഉയര്‍ത്തുന്നു', കത്ത് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.