CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 41 Seconds Ago
Breaking Now

ഇന്ധന പ്രതിസന്ധി; ക്യൂബ വീണ്ടും സമ്പൂര്‍ണ ഇരുട്ടില്‍

ഇന്ധനപ്രതിസന്ധി മൂലം കഴിഞ്ഞ തിങ്കളാഴ്ചയും ക്യൂബ ഇരുട്ടിലായിരുന്നു

ക്യൂബയിലുടനീളം ഇന്നലെ വീണ്ടും സമ്പൂര്‍ണ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ഒരു കോടിയിലധികം പേരെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. ദേശീയ വൈദ്യുത സംവിധാനം പൂര്‍ണമായും തടസ്സപ്പെട്ടുവെന്നും പുനഃ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ക്യൂബന്‍ ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

ഇന്ധനപ്രതിസന്ധി മൂലം കഴിഞ്ഞ തിങ്കളാഴ്ചയും ക്യൂബ ഇരുട്ടിലായിരുന്നു. ക്യൂബയിലേക്ക് വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ക്യൂബ പ്രതിസന്ധിയിലായത്.

ക്യൂബയ്ക്കെതിരെ അമേരിക്കന്‍ ആക്രമണം പ്രതീക്ഷിക്കുന്നതായി ഇന്നലെ ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ പറഞ്ഞിരുന്നു. ക്യൂബയുടെ രാഷ്ട്രീയ സംവിധാനം അമേരിക്കയ്ക്കു മുന്നില്‍ അടിയറവ് വെക്കില്ലെന്ന് ഇന്നലെ ക്യൂബന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോ വ്യക്തമാക്കിയിരുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനലിനെ മാറ്റാന്‍ അമേരിക്ക നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ക്യൂബയിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനത്തിന് ഇന്ധനം ഇറക്കുന്നത് ക്യൂബ തടഞ്ഞിരുന്നു. രണ്ട് റഷ്യന്‍ കപ്പലുകള്‍ ക്യൂബയ്ക്കുള്ള ഇന്ധനവുമായി വരുന്ന ദിവസങ്ങളില്‍ ക്യൂബയിലെത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.