CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 11 Seconds Ago
Breaking Now

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന മലയാളം നൈറ്റ് വിജില്‍ 28 ന് വെള്ളിയാഴ്ച നടക്കും

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന മലയാളം നൈറ്റ് വിജില്‍ 28 ന് വെള്ളിയാഴ്ച നടക്കും

 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് നടക്കുക .

 പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ   റവ.ഫാ.ഷൈജു നടുവത്താനിയില്‍   നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക. സെഹിയോന്‍ യുകെ  ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളില്‍ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

 WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും  ലൈവ് ആയി കാണാവുന്നതാണ്.ജപമാല

 വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന  ഏറെ അനുഗ്രഹീതമായ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക്  സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

 താഴെപ്പറയുന്ന zoom ID വഴി പ്രത്യേകമായുള്ള പ്രാര്‍ത്ഥനയ്ക്കും അവസരമുണ്ടായിരിക്കും .

 889421 കൂടുതല്‍ വിവരങ്ങള്‍ക്ക്

 ജേക്കബ് വര്‍ഗീസ് 07960149670.

 




കൂടുതല്‍വാര്‍ത്തകള്‍.