CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 21 Minutes 59 Seconds Ago
Breaking Now

സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച സീന മെമ്മോറിയല്‍ ടി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി; എവര്‍റോളിങ് ട്രോഫിയും ആയിരം പൗണ്ട് പ്രൈസ് മണിയും കരസ്ഥമാക്കി പോര്‍ട്‌സ്മൗത്ത് കെസിസിപി ജേതാക്കള്‍, ഗ്ലോസ്റ്റര്‍ റോയല്‍സ് റണ്ണറപ്പ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച സീന മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കായുള്ള ടി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എട്ടോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ കേരളാ ക്രിക്കറ്റ് ക്ലെബ് പോര്‍ട്‌സ്മൗത്തും ഗ്ലോസ്റ്റര്‍ റോയല്‍ ക്രിക്കറ്റ് ക്ലെബ്ബൂമായിരുന്നു ഫൈനലിലെത്തിയത്. പന്ത്രണ്ട് ഓവറുകള്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെസിസിപി 95 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലോസ്റ്റര്‍ റോയല്‍സിനെ പന്ത്രണ്ട് റണ്‍സ് അകലെ കെസിസിപി പിടിച്ച് കെട്ടുകയായിരുന്നു. ടൂര്‍ണ്ണമെന്റിലുടനീളം ആധിപത്യം പുലര്‍ത്തിയ കെസിസിപി സീന മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ ഗ്ലോസ്റ്റര്‍ റോയല്‍സ് റണ്ണറപ്പായി.

ജേതാക്കളായ കെസിസിപിക്ക് ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത ആയിരം പൗണ്ട് പ്രൈസ് മണിയും എവര്‍റോളിങ് ട്രോഫിയും ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഷാജി മാമ്പിള്ളി ജോസ് സമ്മാനിച്ചു. റണ്ണറപ്പായ ഗ്ലോസ്റ്റര്‍ റോയല്‍ ക്രിക്കറ്റ് ക്ലെബ്ബിന് അഞ്ഞൂറ് പൗണ്ട് പ്രൈസ് മണിയും ട്രോഫിയും സി പ്ലസ് ഡി ട്രാന്‍സെന്‍ഡന്‍സ് മാനേജിങ് ഡയറക്ടര്‍ ബൈജു സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ട കെസിസിപിയുടെ ജുബിന് എസ് എം എ പ്രസിഡന്റ് ഷിബു ജോണ്‍ ട്രോഫി സമ്മാനിച്ചു. ബെസ്റ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ട കെസിസിപിയുടെ ജിനോയ് മത്തായിയ്ക്ക് എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി ഉപഹാരം നല്‍കി. പ്രീമിയര്‍ ആന്‍ഡോവര്‍ സ്റ്റോഴ്‌സ്, സീകോം അക്കൗണ്ടന്‍സി സര്‍വീസസ്, കഫെ ദിവാലി, ജോബിസ് സ്വിച്ച് എനര്ജി തുടങ്ങിയവരാണ് ടൂര്‍ണ്ണമെന്റിന്റെ മറ്റു സ്‌പോണ്‍സര്‍മാര്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം യുകെയില്‍ തന്നെ മലയാളി സമൂഹങ്ങള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന പൊതുപരിപാടിയെന്ന നിലയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ടൂര്‍ണമെന്റ് യുക്മ ദേശീയ അദ്ധ്യക്ഷന്‍ മനോജ് കുമാര്‍ പിള്ളയാണ് ഉത്ഘാടനം ചെയ്തത്.

മെയ് 31 തിങ്കളാഴ്ച്ച രാവിലെ ഒന്‍പതരയോടെ ആരംഭിച്ച മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഉത്ഘാടന ചടങ്ങില്‍ പ്രസിഡണ്ട് ഷിബു ജോണ്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് കെ ആന്റണി ആശംസകള്‍ അറിയിച്ച ചടങ്ങില്‍ സെക്രട്ടറി ഡിനു ഓലിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷാല്‍മോന്‍ പങ്കേത് നന്ദിയും ആശംസിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജിനോയെസ് സ്മാക് ക്യാപ്റ്റന്‍ അരുണ്‍ കൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ എം പി പദ്മരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങള്‍ നടന്നത്. ഡിവൈസസ് സ്‌പോര്‍ട്‌സ് ക്ലെബ്ബിലെ രണ്ടു പിച്ചുകളിലായി നടന്ന മത്സരങ്ങള്‍ വീക്ഷിക്കാന്‍ നിരവധിപേരാണ് കാണികളായെത്തിയത്.

ടൂര്‍ണമെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

https://m.facebook.com/SalisburyMalayaleeAssociationSMA397571566989357/

സുജു ജോസഫ്, പിആര്‍ഒ




കൂടുതല്‍വാര്‍ത്തകള്‍.