CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 42 Minutes 38 Seconds Ago
Breaking Now

ബ്ലാക്ക് ഫംഗസ് ബാധ; മുംബൈയില്‍ മൂന്നുകുട്ടികളുടെ കണ്ണ് നീക്കം ചെയ്തു, ആശങ്ക

14കാരി പ്രമേഹബാധിതയായിരുന്നു. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയുടെ വയറിന്റെ ഒരു ഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു.

മുംബൈയില്‍ ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.

ഇതില്‍ നാലും ആറും വയസ്സുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14കാരി പ്രമേഹബാധിതയായിരുന്നു. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയുടെ വയറിന്റെ ഒരു ഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് ആ കുട്ടിയില്‍ പ്രമേഹവും കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പിഡിയാട്രീഷന്‍ ഡോ. ജേസല്‍ ഷേത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് തലച്ചോറില്‍ എത്തിയില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു' അദ്ദേഹം പറഞ്ഞു

 

 




കൂടുതല്‍വാര്‍ത്തകള്‍.