
















റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ 22 കാരനായ യുവാവ് മുങ്ങിമരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. മാര്‍ച്ച് 23ന് ഗുജറാത്തിലെ സൂറത്തിലാണ് അപകടമുണ്ടായത്. മറ്റുള്ളവര്‍ നീന്തല്‍കുളത്തില്‍ നീന്തുന്നതിനിടെ 22 കാരന്‍ ചൗധരി വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ആ സമയം നീന്തല്‍കുളത്തിന് ഉള്ളിലും പുറത്തുമായി 25 ലധികം ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരും യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. വെള്ളത്തില്‍ വീണതോടെ വല്ലാതെ ബുദ്ധിമുട്ടുന്ന യുവാവിനെ കാണാം. എന്നാല്‍ ആരും അത് ശ്രദ്ധിച്ചില്ല. ചുറ്റുമുള്ളവര്‍ വെള്ളത്തില്‍ നീന്തല്‍ തുടരുകയായിരുന്നു. രണ്ടു മിനിറ്റോളം വെള്ളത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെട്ടിട്ടും ആരും യുവാവിനെ ശ്രദ്ധിച്ചില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
22 കാരന്‍ അബോധാവസ്ഥയിലായപ്പോഴാണ് ചുറ്റുമുള്ളവര്‍ അവനെ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്ത് ഓള്‍പാഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്ക് യുവാവ് മരിച്ചിരുന്നു. ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷപ്പെട്ടേനെ. എല്ലാവരും ഞെട്ടലോടെയാണ് വീഡിയോ കണ്ടത്. പലരും വിമര്‍ശനവുമുയര്‍ത്തുന്നുണ്ട്.
Surat Youth Drowns While Others Swim Nearby; CCTV Video Shows Struggle
— Ghar Ke Kalesh (@gharkekalesh) March 30, 2026
pic.twitter.com/T3Xg2mkFKC