CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 10 Seconds Ago
Breaking Now

ഡാം തകര്‍ന്ന് ആ ഗ്രാമം വെള്ളപ്പാച്ചിലില്‍ ഇല്ലാതാകുമോ? തങ്ങളുടെ വീടുകള്‍ രക്ഷിക്കാന്‍ ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ജര്‍മ്മന്‍ ഗ്രാമവാസികള്‍; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു; വിള്ളല്‍ വീണ ഡാം ഏത് നിമിഷവും പൊട്ടാമെന്ന് വിദഗ്ധര്‍

വിള്ളലിന്റെ ആഘാതം വ്യക്തമാക്കി ഡാമിന് മുന്നിലുള്ള മണ്ണിലും വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു

ഒരു അത്ഭുതം, അതിന് മാത്രമേ ആ ഗ്രാമത്തെ രക്ഷപ്പെടുത്താന്‍ കഴിയൂ. ആ പ്രാര്‍ത്ഥനയിലാണ് വെസ്റ്റ് ജര്‍മ്മനിയിലെ ഗ്രാമവാസികള്‍. ഇവരുടെ തൊട്ടടുത്തുള്ള ഡാം തകര്‍ന്ന് വീടുകളെ വെള്ളം വിഴുങ്ങുമെന്ന ഭീതിയിലാണ് ആയിരക്കണക്കിന് ഗ്രാമവാസികള്‍. ബോണ്‍ നഗരത്തിന് സമീപമുള്ള യൂസ്‌കിര്‍ഷെന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ നിന്നും 4500-ലേറെ താമസക്കാരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഇവിടെയുള്ള സ്റ്റെയിന്‍ബാഷ് റിസര്‍വോയറിലെ ഡാമില്‍ വിള്ളല്‍ വീണതോടെയാണ് ആശങ്ക രൂക്ഷമായത്. 

മേഖലയില്‍ മൂന്ന് മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ ഒരാഴ്ച കൊണ്ട് പെയ്തതോടെയാണ് റിസര്‍വോയറില്‍ വന്‍ തോതില്‍ വെള്ളം എത്തിയത്. ഇതോടെ ഡാം തകര്‍ച്ചയുടെ വക്കിലാണെന്ന് എഞ്ചിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്. അധികമായി വരുന്ന വെള്ളം തള്ളിക്കളയാന്‍ ഡിസൈന്‍ ചെയ്ത ഡാമിന്റെ ഡ്രെയിനേജ് സിസ്റ്റത്തില്‍ മരങ്ങളും, കല്ലുകളും ഉള്‍പ്പെടെ വന്ന് അടിഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 

വിള്ളലിന്റെ ആഘാതം വ്യക്തമാക്കി ഡാമിന് മുന്നിലുള്ള മണ്ണിലും വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. മധ്യ യൂറോപ്പില്‍ കാലാവസ്ഥ പ്രതിസന്ധി രൂപപ്പെടുന്ന ഘട്ടത്തിലാണ് ജര്‍മ്മനിയില്‍ ഡാം തകര്‍ച്ചയുടെ വക്കിലേക്ക് എത്തുന്നത്. ജര്‍മ്മനിയിലും, ബെല്‍ജിയത്തിലും 120-ലേറെ പേരാണ് ഇതിനകം മരിച്ചത്. ദശകങ്ങള്‍ക്കിടെയുള്ള ദുരന്തസമാനമായ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലേറെ പേരെയാണ് കാണാതായത്. 




കൂടുതല്‍വാര്‍ത്തകള്‍.