CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 18 Seconds Ago
Breaking Now

'കരുവന്നൂര്‍ വീരന്‍ എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ'; പരിഹാസവുമായി ജോയ് മാത്യു

കരിവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'കരുവന്നൂര്‍ വീരന്‍' എന്ന സഹകരണ വൈറസിന് അതിവേഗ വ്യാപനമായതിനാല്‍ ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത് എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ കണ്ടുപിടിച്ചു 'കരുവന്നൂര്‍ വീരന്‍ 'എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെഅതിനാല്‍ ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്' എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. 'മഴ പെയ്തപ്പോള്‍ ബാങ്കിന്റെ വരാന്തയില്‍ കയറി നിന്നവനും കിട്ടി 25 ലക്ഷത്തിന്റെ ജപ്തി നോട്ടീസ്.. #ഇടത്പക്ഷം' എന്ന കമന്റിന് പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ജോയ് മാത്യു മറുപടിയായി കുറിച്ചിരിക്കുന്നത്. അതേസമയം, കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്ത് നിന്നുള്‍പ്പെടെ എത്തിയ ഭീമമായ നിക്ഷേപം, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.