CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 58 Seconds Ago
Breaking Now

നീലച്ചിത്ര നിര്‍മ്മാണം; ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് കുരുക്ക്; 4 ജീവനക്കാര്‍ സാക്ഷികളാകും; അന്വേഷണത്തില്‍ സഹകരിക്കാതെ രക്ഷപ്പെടാനുള്ള പദ്ധതി പാളും

രാജ് കുന്ദ്രയും, മറ്റ് പ്രമുഖരും അന്വേഷണത്തില്‍ സഹകരിക്കാത്ത ഘട്ടത്തില്‍. നാല് ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ സുപ്രധാനമായി മാറും

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ കമ്പനിയിലെ നാല് ജീവനക്കാര്‍ സാക്ഷികളാകാന്‍ മുന്നോട്ട് വന്നതോടെ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും, ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നു. ജൂലൈ 19നാണ് രാജ് കുന്ദ്രയെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. 

സാക്ഷികളായി എത്തിയ നാല് ജീവനക്കാര്‍ കേസില്‍ സുപ്രധാന വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ് കുന്ദ്രയും, മറ്റ് പ്രമുഖരും അന്വേഷണത്തില്‍ സഹകരിക്കാത്ത ഘട്ടത്തില്‍. നാല് ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ സുപ്രധാനമായി മാറും. 

കമ്പനിയുടെ ബിസിനസ്സ് ഡീലുകള്‍, സാമ്പത്തിക ഇടപാടുകള്‍, റാക്കറ്റിന്റെ പ്രവര്‍ത്തനരീതികള്‍ എന്നിവ സംബന്ധിച്ച് ജീവനക്കാരില്‍ നിന്നും വിവരം ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ. നീലച്ചിത്ര നിര്‍മ്മാണത്തിനായി ഇവര്‍ പ്രവര്‍ത്തിച്ച രീതി തെളിയിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. 

സാക്ഷികളുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്‍പാകെ രേഖപ്പെടുത്തും. കുന്ദ്രയുടെ ഓഫീസില്‍ ഒളിപ്പിച്ചിരുന്ന ലോക്കര്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച രേഖകള്‍ മുംബൈ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണം സംബന്ധിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും പണം വാങ്ങി ഒതുക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.