CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 48 Seconds Ago
Breaking Now

കേട്ടുകേള്‍വി പോലുമില്ലാത്ത ഓട്ടക്കാരന്‍ പറന്നു, ലോകത്തിലെ രണ്ടാമത്തെ വേഗതയേറിയ മനുഷ്യന്‍ പോലും അമ്പരന്നു; ഒളിംപിക്‌സ് 100 മീറ്ററില്‍ ബ്ലേക്കിനെ ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ സ്പ്രിന്റര്‍

ഓസ്‌ട്രേലിയന്‍ താരങ്ങളുടെ എക്കാലത്തെയും രണ്ടാമത്തെയും മികച്ച വേഗതയാണ് ബ്രൗണിംഗ് കുറിച്ചത്

അത്‌ലറ്റിക്‌സ് രംഗത്ത് വലിയ പേരൊന്നുമില്ലാത്ത ഓസ്‌ട്രേലിയക്കാരന്‍ ഒളിംപിക്‌സ് 100 മീറ്ററില്‍ നടത്തിയ കുതിപ്പ് കണ്ട് ഞെട്ടി ലോകത്തിലെ രണ്ടാമത്തെ വലിയ സ്പ്രിന്റര്‍. ടോക്യോ ഒളിംപിക്‌സ് 100 മീറ്റര്‍ ഹീറ്റിലാണ് ജീവിതത്തിലെ ഏറ്റവും മികച്ച ഓട്ടവുമായി ഓസ്‌ട്രേലിയയുടെ റൊഹാന്‍ ബ്രൗണിംഗ് പുത്തന്‍ താരോദയമായി മാറിയത്. 

2021ലെ ലോക ചാമ്പ്യന്‍ ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക് പോലും ഈ കുതിപ്പില്‍ പിന്നിലായി പോയി. 23 വയസ്സുകാരനായ സിഡ്‌നിയില്‍ നിന്നുള്ള നിയമവിദ്യാര്‍ത്ഥി തന്റെ വ്യക്തിഗത മികവായ 10.01 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനം പിടിച്ചത്. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ എക്കാലത്തെയും രണ്ടാമത്തെയും മികച്ച വേഗതയാണ് ബ്രൗണിംഗ് കുറിച്ചത്. 

ടോക്യോയില്‍ സ്വര്‍ണ്ണം നേടുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന ബ്ലേക്ക് ഒന്നാം ലെയിനില്‍ കയറിവന്ന ഓസ്‌ട്രേലിയക്കാരനെ കണ്ടതുമില്ല. അപ്രതീക്ഷിത പരാജയത്തില്‍ അമ്പരന്ന് പോയ ബ്ലേകിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. 

അതേസമയം തന്റെ ഹീറ്റ്‌സ് വിജയത്തില്‍ മതിമറക്കാന്‍ ബ്രൗണിംഗ് തയ്യാറായില്ല. പകരം ഓസ്‌ട്രേലിയക്കാരോട് വാക്‌സിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഒഴിവാക്കി, വീടുകളില്‍ സുരക്ഷിതമായി ഇരുന്ന് ഒളിംപിക്‌സ് കാണാനാണ് താരം ആവശ്യപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.