CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 49 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി . ബഥേലില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വ് . ശുശ്രൂഷകള്‍ തത്സമയം ഓണ്‍ലൈനില്‍

രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ഇത്തവണ ഏര്‍പ്പെടുത്തിയ മുന്‍കൂര്‍ രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി . ക്യാന്‍സലേഷന്‍ അനുസരിച്ച് മാത്രമേ ഇനി ബുക്കിങ് ഉണ്ടായിരിക്കുകയുള്ളു

സെഹിയോന്‍ വെബ് സൈറ്റ് , യൂട്യൂബ് ഫേസ്ബുക് പേജുകളിലും കണ്‍വെന്‍ഷന്‍ ലൈവ് ആയി കാണാവുന്നതാണ് .

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്  , സെഹിയോന്‍ മിനിസ്ട്രിയുടെ  സ്ഥാപകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ   ശുശ്രൂഷകളുടെ തുടര്‍ച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യില്‍  2009 ല്‍ റവ.ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട   രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബര്‍ മാസത്തില്‍ വീണ്ടും സ്ഥിരം വേദിയായ ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ പേട്രന്‍മാരായ

 ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ്  ബര്‍ണാഡ് ലോങ്‌ലി  , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ , സീറോ മലങ്കര സഭയുടെ യൂറോപ്പിലെ  അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹ ആശീര്‍വാദത്തോടെ ഈ മാസം 11 നാണ് നടക്കുക . പരിശുദ്ധാത്മ അഭിഷേകത്താല്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും  സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിലൂടെ  രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍

 യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളര്‍ത്തിയെടുക്കുകയും  അതുവഴി സഭയുടെ വളര്‍ച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയാണ്  .

 അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ,മാര്‍ റാഫേല്‍ തട്ടില്‍ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോര്‍ജ് പനക്കല്‍ , ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. ഡൊമനിക് വാളന്മനാല്‍ തുടങ്ങിയ നിരവധി വചന പ്രഘോഷകരും അല്‍മായ ശുശ്രൂഷകരും ഇതിനോടകം ഈ കണ്‍വെന്‍ഷനില്‍ ശുശ്രൂഷകള്‍ നയിച്ചിട്ടുണ്ട് . 

ലോക്ഡൗണില്‍ ഓണ്‍ലൈനിലായിരുന്നു ഇതുവരെയും കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടത് .

 സവിശേഷമായ യൂറോപ്യന്‍ സംസ്‌കാരത്തില്‍  യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങള്‍ കണ്ടെത്തുവാന്‍ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലില്‍ നടക്കുമ്പോള്‍ യുകെ യുടെ വിവിധ ദേശങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമായ  ഒരുക്കങ്ങള്‍ നടന്നുവരികയാണ് . കോച്ചുകളിലും  മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ എത്തിച്ചേരുന്ന കണ്‍വെന്‍ഷനായി

 പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ  സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ്  റവ.ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങള്‍ നടന്നുവരികയാണ് .

 കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍  കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും   കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വല്‍ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍  നടക്കുന്നതാണ് .

 അത്ഭുതകരമായ വിടുതലും  ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്  ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ   ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്

 ജോണ്‍സണ്‍ ?+44 7506 810177?

 അനീഷ് ?07760 254700?

 ബിജുമോന്‍ മാത്യു ?07515 368239?

 യുകെ യിലെ വിവിധ ദേശങ്ങളില്‍ നിന്നായി കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ക്ക് ;

 ബിജു എബ്രഹാം 07859 890267

 ജോബി ഫ്രാന്‍സിസ് 07588 809478

 




കൂടുതല്‍വാര്‍ത്തകള്‍.