CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 48 Minutes 46 Seconds Ago
Breaking Now

പേഴ്‌സണലായി കൊടുത്ത ഒരു പണി പബ്ലിക്കായി തനിക്ക് തിരിച്ചു കിട്ടി ; ലെന

മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ജയസൂര്യ തന്നെ പബ്ലിക്കായി കബളിപ്പിച്ചതിനെ കുറിച്ച് നടി ലെന. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് സുഹൃത്തിനെ പറ്റിച്ചിരുന്നു, അതേ നാണയത്തില്‍ തന്നെ തനിക്ക് തിരിച്ചു കിട്ടി എന്നാണ് ലെന പറയുന്നത്. 

മോഹന്‍ലാലിന്റെ വലിയ ആരാധികയായ സുഹൃത്തിനെ മിമിക്രി താരത്തെ കൊണ്ട് വിളിപ്പിച്ച് പറ്റിക്കുകയായിരുന്നു. പിന്നെ നമ്മള്‍ ചെയ്യുന്ന ഒരു കര്‍മം നമുക്ക് തന്നെ തിരിച്ചുകിട്ടും എന്നാണല്ലോ. അത്തരത്തിലൊരു അനുഭവമാണ് പിന്നീട് ഉണ്ടായത്. താന്‍ യുവര്‍ ചോയ്‌സ് എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു.

അന്ന് ഓണം സ്‌പെഷ്യല്‍ എപ്പിഡോഡ് ചെയ്യാന്‍ ജയസൂര്യയും ഉണ്ടായിരുന്നു. ഒരു കോളിംഗ് പ്രോഗ്രാമായിരുന്നു അത്. അങ്ങനെ പരിപാടിയുടെ അവസാനം ജയസൂര്യ പറഞ്ഞു, 'ഇന്ന് നമുക്കൊരു സ്‌പെഷ്യല്‍ കോളറുണ്ട്, ഞാന്‍ ഇപ്പോള്‍ റിവീല്‍ ചെയ്യാന്‍ പോകുന്നു, ഓണം സ്‌പെഷ്യലായിട്ട് നമ്മളെ വിളിക്കുന്നത് ലാലേട്ടനാണ് എന്ന്'.

ലാലേട്ടന്‍ ആ പ്രോഗ്രാമില്‍ ലാന്‍ഡ് ലൈനില്‍ വിളിച്ചു. താന്‍ വളരെ ഭവ്യതയോടെ 'നമസ്‌ക്കാരം സര്‍' എന്നൊക്കെ പറഞ്ഞ് സംസാരിച്ചു തുടങ്ങി. കോളൊക്കെ കഴിഞ്ഞ ശേഷം 'ഇന്നത്തെ സര്‍പ്രൈസ് ലാലേട്ടന്‍ വിളിച്ചു എന്നുള്ളതല്ല, വിളിച്ചത് ലാലേട്ടന്‍ അല്ലെന്നുള്ളതാണ്' എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ലാലേട്ടന്റെ പേരില്‍ വിളിച്ചത് തന്റെ സുഹൃത്തായ ഒരു മിമിക്രി ആര്‍ടിസ്റ്റ് ആയിരുന്നു എന്നും ഇത് ലെനയ്ക്ക് കൊടുത്ത ചെറിയൊരു പണിയാണെന്നു കൂടി ജയന്‍ പറഞ്ഞു. അങ്ങനെ മുമ്പ് തന്റെ സുഹൃത്തിന് താന്‍ പേഴ്‌സണലായി കൊടുത്ത ഒരു പണി പബ്ലിക്കായി തനിക്ക് തിരിച്ചു കിട്ടിയെന്നും ലെന പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.