CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 40 Seconds Ago
Breaking Now

ചെരിപ്പിനുള്ളില്‍ ബ്ലൂടൂത്ത് ; സര്‍ക്കാര്‍ സ്‌കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി

അട്ടിമറി സാധ്യത മുന്നില്‍ കണ്ട് പലയിടത്തും സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു.

ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഘടിപ്പിച്ച ചെരുപ്പുമായി പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ രാജസ്ഥാനില്‍ പിടിയില്‍. സര്‍ക്കാര്‍ സ്‌കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി പിടികൂടിയത്.

ചെരുപ്പുകള്‍ക്കിടയില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചാണ് കോപ്പിയടിക്കാന്‍ ശ്രമം നടത്തിയത്. പിടിയിലായവരില്‍ മൂന്നു പേര്‍ പരീക്ഷ എഴുതാനെത്തിയവരും രണ്ടുപേര്‍ പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാന്‍ എത്തിയവരുമാണെന്ന് പൊലീസ് പറഞ്ഞു.

ചെരുപ്പിന്റെ ഉള്ളില്‍ ഒരു മുഴുവന്‍ ഫോണും ഒരു ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. പരീക്ഷാര്‍ഥിയുടെ ചെവിയിലും ഒരു ഉപകരണം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അട്ടിമറി സാധ്യത മുന്നില്‍ കണ്ട് പലയിടത്തും സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.