CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 48 Seconds Ago
Breaking Now

രണ്ട് തലയും മൂന്ന് കണ്ണുമായി പശുക്കിടാവ് ; ദുര്‍ഗയുടെ അവതാരമെന്ന് ഗ്രാമീണര്‍

പശുക്കുട്ടിക്ക് രണ്ടു തലയും മൂന്ന് കണ്ണുമാണ്. വിവരം അറിഞ്ഞ് നിരവധി പേരാണ് പശുകിടാവിനെ വണങ്ങാന്‍ എത്തിയത്.

രണ്ട് തലയും മൂന്നു കണ്ണുമായി ജനിച്ച പശുക്കിടാവിനെ ദുര്‍ഗാ ദേവിയുടെ അവതാരമായി കണ്ട് വണങ്ങി ഗ്രാമീണര്‍. ഒഡിഷയിലെ ബിജാപുര്‍ ഗ്രാമത്തിലാണ് അത്ഭുത പശുക്കിടാവ് ജനിച്ചത്.

ദനിറാം എന്ന കര്‍ഷകന്റെ പശുവാണ് അപൂര്‍വ പശുക്കിടാവിന് ജന്മം നല്‍കിയത്. പശുക്കുട്ടിക്ക് രണ്ടു തലയും മൂന്ന് കണ്ണുമാണ്. വിവരം അറിഞ്ഞ് നിരവധി പേരാണ് പശുകിടാവിനെ വണങ്ങാന്‍ എത്തിയത്.

നവരാത്രിയില്‍ ജനിച്ച പശുക്കിടാവ് ദുര്‍ഗാദേവിയുടെ അവതാരമെന്നാണ് ഗ്രാമീണര്‍ കരുതുന്നത്.

അമ്മയില്‍ നിന്നും പാല്‍ കുടിക്കാന്‍ കിടാവ് ബുദ്ധിമുട്ടുന്നതോടെ അല്ലാതെ പാല്‍ നല്‍കുകയാണ് ഉടമ. ഇക്കാര്യമറിഞ്ഞ് നാട്ടുകാര്‍ പാലുമായി കിടാവിനെ കാണാന്‍ എത്തുകയാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.