CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 52 Seconds Ago
Breaking Now

പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം ; എത്രയും വേഗം നിങ്ങളിലെത്താന്‍ കാത്തിരിക്കുന്നു ; പുഴുവിനെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തുന്ന 'പുഴു'വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് അറിയിച്ചത്.. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കിട്ടുകൊണ്ടാണ് 'പുഴു'വിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അദ്ദേഹം അറിയിച്ചത്. പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

വാഗമണ്‍,കുട്ടിക്കാനം എന്നിവിടങ്ങളിലാണ് അവസാനഘട്ട ചിത്രീകരണം നടന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.