CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 16 Seconds Ago
Breaking Now

ഈ പോലീസുകാരന്‍ വെറും ക്രിമിനലല്ല, കൊടുംക്രിമിനല്‍! സാറാ എവറാര്‍ഡിന്റെ മൃതദേഹം കത്തിച്ചത് ഭാര്യക്കും, മക്കള്‍ക്കും ഒപ്പമുള്ള ഔട്ടിംഗിന് ഇടെ; തെളിവ് നശിപ്പിച്ച ശേഷം സെക്‌സിന് വേണ്ടി എസ്‌കോര്‍ട്ടിനെ വിളിച്ച് വെയിന്‍ കൗസെന്‍സ്?

കഴിഞ്ഞ മാസം ഓള്‍ഡ് ബെയ്‌ലി കോടതി കൗസെന്‍സിനെ ആജീവനാന്ത ജയില്‍ശിക്ഷയ്ക്കാണ് വിധിച്ചത്

ഒരു യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക, അതിന് ശേഷം സ്വന്തം കുടുംബത്തെ ആ സ്ഥലത്തേക്ക് കറങ്ങാനായി കൂട്ടിക്കൊണ്ടുവന്ന ശേഷം തെളിവ് നശിപ്പിക്കാനായി മൃതശരീരം കത്തിക്കുക, അതെല്ലാം കഴിഞ്ഞ് യാതൊരു മനസ്താപവും ഇല്ലാതെ സെക്‌സിനായി മറ്റൊരു ലൈംഗിക തൊഴിലാളിയെ ബന്ധപ്പെടുക- ഇതെല്ലാം ഒരു സാധാരണ ക്രിമിനലിന് പോലും സാധിക്കുക കാര്യമല്ല. പക്ഷെ വെയിന്‍ കൗസെന്‍സ് എന്ന മുന്‍ മെറ്റ് പോലീസുകാരന് അതിന് സാധിച്ചു, കാരണം അയാളൊരു കൊടുംക്രിമിനല്‍ മനസ്സുകാരനായിരുന്നുവെന്നത് തന്നെ!

കൊലയാളി വെയിന്‍ കൗസെന്‍സ് സാറാ എവറാര്‍ഡിന്റെ മൃതദേഹം കത്തിച്ച് മണിക്കൂറുകള്‍ക്കകമാണ് സെക്‌സിന് വേണ്ടി എസ്‌കോര്‍ട്ടിനെ ബന്ധപ്പെട്ടതെന്നാണ് മെയില്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഘട്ടത്തിലാണ് തന്നെ വിളിച്ചതെന്ന് ലൈംഗിക തൊഴിലാളി തിരിച്ചറിയുന്നത് 33-കാരിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിച്ച പോലീസ് ബന്ധപ്പെടുമ്പോഴാണ്. 

മുന്‍ മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍ ഭാര്യയെയും, രണ്ട് മക്കളെയും കൂട്ടി എവറാര്‍ഡിന്റെ മൃതശരീരം നശിപ്പിക്കാന്‍ ശ്രമിച്ച വുഡ്‌ലാന്‍ഡില്‍ ഔട്ടിംഗിന് എത്തിയ ദിവസം തന്നെയാണ് ഈ ഫോണ്‍ വിളിയും നടന്നത്. മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച കുളത്തിന് സമീപം കുട്ടികളെ കളിക്കാനും ഇയാള്‍ അനുവദിച്ചു. ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പദ്ധതിയിട്ട സമയത്താണ് 48-കാരനായ കൗസെന്‍സ് ലൈംഗിക തൊഴിലാളിയെ ബന്ധപ്പെടാന്‍ തുടങ്ങിയത്. 

ഒടുവില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ മുന്‍നിര്‍ത്തി വ്യാജമായി അറസ്റ്റ് ചെയ്യപ്പെട്ട എവറാര്‍ഡ് ഈ ക്രൂരതയ്ക്ക് ഇരയായി. സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആളാണ് തന്നെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് വിളിച്ച് അറിയിക്കുമ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ഈ കെന്റ് സ്വദേശിനി പറഞ്ഞു. 

കഴിഞ്ഞ മാസം ഓള്‍ഡ് ബെയ്‌ലി കോടതി കൗസെന്‍സിനെ ആജീവനാന്ത ജയില്‍ശിക്ഷയ്ക്കാണ് വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.