CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 24 Minutes 25 Seconds Ago
Breaking Now

ആശങ്കകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക'; മുല്ലപെരിയാര്‍ വിഷയത്തില്‍ ഉണ്ണി മുകുന്ദന്‍

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍: ആശങ്കകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു.

പൃഥ്വിരാജ് ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു.

അതേസമയം മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ജലനിരപ്പ് 137 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 

 




കൂടുതല്‍വാര്‍ത്തകള്‍.