പ്ലാന്‍ ബി വിലക്കുകളുടെ സഹായമില്ലാതെ തന്നെ ക്രിസ്മസ് സീസണില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം കേവലം 5000ലേക്ക് താഴുമെന്ന് സര്‍ക്കാരിന് വേണ്ടിയുള്ള മോഡലിംഗ്. നിര്‍ബന്ധിത മാസ്‌ക്, വര്‍ക്ക് ഫ്രം ഹോം ഉപദേശങ്ങള്‍, ആഭ്യന്തരമായി വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കല്‍ എന്നിവ നടപ്പാക്കാന്‍ മന്ത്രിമാര്‍ മടിച്ച് നില്‍ക്കുകയാണ്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുത്തനെ ഇടിയുമെന്ന മോഡലിംഗ് മുന്നിലുള്ളതാണ് ഇതിന് കാരണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കേസുകള്‍ ഉടന്‍ തന്നെ പീക്ക് കീഴടക്കുമെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ മോഡല്‍ പ്രവചിക്കുന്നത്. വിന്റര്‍ മാസങ്ങള്‍ എത്തുന്നതോടെ ഇത് കുത്തനെ കുറയുകയും ചെയ്യും. ഇതിന് സര്‍ക്കാരിന്റെ പ്ലാന്‍ ബി ആവശ്യമായി വരില്ല.
പ്രസിദ്ധീകരിക്കാത്ത മറ്റ് മോഡലുകളും കേസുകള്‍ കുറയുമെന്ന് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ക്രിസ്മസിന് മുന്‍പ് തന്നെ കേസുകള്‍ പ്രതിദിനം 5000 എന്ന നിലയിലേക്ക് താഴുമെന്നാണ് സൂചനയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടം സീസണില്‍ കേസുകള്‍ കുറയാന്‍ തുടങ്ങുമെന്നാണ് മോഡിംഗ് കാണിക്കുന്നതെന്ന് സേജ് സയന്റിസ്റ്റ് പ്രൊഫസര്‍ ജോണ്‍ എഡ്മണ്ട്‌സ്.
ഒരൊറ്റ ദിവസം 325,000 പേര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിയ സമയത്താണ് ഈ പ്രവചനങ്ങള്‍. 8 ലക്ഷത്തിലേറെ പേര്‍ക്കാണ് മൂന്ന് ദിവസം കൊണ്ട് മൂന്നാം ഡോസ് ലഭിച്ചത്. രാജ്യത്തെ വിവിധ സെന്ററുകളില്‍ ജനം വീണ്ടും വാക്‌സിനായി എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ ആഴ്ച 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്ലാന്‍ ബി നടപ്പാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ഉയരുകയാണ്.