CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

കോവാക്‌സിന് ആഗോള അംഗീകാരം നല്‍കിയില്ല, കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന

അന്തിമ വിലയിരുത്തലിനായി സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് യോഗം ചേരും.

ഭാരത് ബയോടെക്കിന്റെ കോവിഡ്19 വാക്‌സിന്‍ കോവാക്‌സിന് ആഗോള അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന. വാക്‌സിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും തേടി.

അന്തിമ വിലയിരുത്തലിനായി സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് യോഗം ചേരും. കോവാക്‌സിന്‍ വികസിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വാക്‌സിന്‍ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗിനായി (ഇയുഎല്‍) ഏപ്രില്‍ 19 ന് ലോകാരോഗ്യ സംഘടനയ്ക്ക് EOI സമര്‍പ്പിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് അടിയന്തര ഉപയോഗ ലിസ്റ്റിംഗിനായി ഡാറ്റ അവലോകനം ചെയ്യാന്‍ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച യോഗം ചേര്‍ന്നു.

'സാങ്കേതിക ഉപദേശക സംഘം 26 ഒക്ടോബര്‍ 2021ന് യോഗം ചേര്‍ന്നു, വാക്‌സിന്‍ ആഗോള ഉപയോഗത്തിനായി അന്തിമ EUL റിസ്‌ക്‌ബെനിഫിറ്റ് വിലയിരുത്തല്‍ നടത്താന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് തീരുമാനിച്ചു,' കോവാക്‌സിന്റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിനെക്കുറിച്ചുള്ള തീരുമാനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐയുടെ ചോദ്യത്തിന് ഒരു ഇമെയില്‍ മറുപടിയില്‍ ലോകാരോഗ്യ സംഘടന പറഞ്ഞു.

'ഈ ആഴ്ച അവസാനത്തോടെ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഈ വിശദീകരണങ്ങള്‍ ലഭിക്കുമെന്ന് സാങ്കേതിക ഉപദേശക സംഘം പ്രതീക്ഷിക്കുന്നു, കൂടാതെ നവംബര്‍ 3 ബുധനാഴ്ച അന്തിമ റിസ്‌ക്‌ബെനിഫിറ്റ് വിലയിരുത്തലിനായി വീണ്ടും യോഗം ചേരും,' ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.