CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 59 Seconds Ago
Breaking Now

എം.എം.സി.എ ശിശുദിനാഘോഷം ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി...

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ഇന്ന് രാവിലെ 10 മണി മുതല്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കും.  എം.എം.സി.എ പ്രസിഡന്റ് ആഷന്‍ പോള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെക്രട്ടറി ജയന്‍ ജോണ്‍ സ്വാഗതം ആശംസിക്കും. ട്രഷറര്‍ പ്രദീപ് നായര്‍ നന്ദി പ്രകാശിപ്പിക്കും.

കുട്ടികള്‍ക്കായി മത്സരങ്ങളും, ഗെയിമുകളും തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന മാജിക് ക്യൂന്‍ന്റീന്‍ അവതരിപ്പിക്കുന്ന ഫണ്‍ & മാജിക് പരിപാടികളോടെ ശിശുദിനാഘോഷ പരിപാടികള്‍ക്ക്  സമാപനം കുറിക്കും.

ശിശുദിനാഘോഷങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജിസ്മി അനില്‍, ജോയിന്റ് സെക്രട്ടറി സുമേഷ് അച്ചുതന്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ഷൈജ സ്റ്റീഫന്‍, റിയാ മേരി, കമ്മിറ്റിയംഗങ്ങളായ അലക്‌സ് വര്‍ഗ്ഗീസ്, സാബു പുന്നൂസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പരിപാടി നടക്കുന്ന സ്‌കൂളിന്റെ വിലാസം:

St. Johns Catholic School,

Woodhouse Lane,

Benchil,

Wythenshawe,

Manchester,

M22 9NW.

 




കൂടുതല്‍വാര്‍ത്തകള്‍.