CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 25 Seconds Ago
Breaking Now

ആന്ധ്രയിലെ 500 വര്‍ഷം പഴക്കമുള്ള ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തി ; 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു

വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയായ റയല ചെരിവ് ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തി. തിരുപ്പതിക്ക് സമീപമാണ് റയല ചെരിവ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. ജലസംഭരണിയില്‍ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ചയുള്ളതെന്നും ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്.

തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

അതേ സമയം ആന്ധയില്‍ കനത്ത മഴയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. കിഴക്കന്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളില്‍ അധികവും. താഴ്ന്ന മേഖലകളിലെ വീടുകള്‍ വെള്ളത്തിലാണ്. മഴക്കെടുതിയില്‍ ഇത് വരെ 39 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.