CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 21 Seconds Ago
Breaking Now

ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാത്ത ഒരു സിനിമയാണിത്, അന്ന് ഞാന്‍ നൂറ് പ്രാവശ്യം എല്ലാവരോടും പറഞ്ഞതാണ്; ഈശോയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് പ്രതികരണവുമായി നാദിര്‍ഷ

നാദിര്‍ഷ ചിത്രം ഈശോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മുമ്പ് സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍. അന്ന് വിവാദങ്ങള്‍ തുടങ്ങിയ സമയത്ത് തന്നെ താന്‍ പറഞ്ഞിരുന്നു അത് അനാവശ്യമാണ് എന്ന് നാദിര്‍ഷ പറഞ്ഞു. പക്ഷെ പലരും അത് ചെവിക്കൊള്ളാതെ വിവാദങ്ങളുമായി വന്നു.

ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഈ സിനിയമയില്‍ ഒരു വിവാദവും കണ്ടെത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞു. അതില്‍ സന്തോഷമുണ്ടെന്ന് നാദിര്‍ഷ അറിയിച്ചു.ഫിലിം ചേംബര്‍ ഈശോയുടെ പേരിന് അനുമതി നല്‍കില്ല എന്ന് പറഞ്ഞതിന് അപ്പുറം എല്ലാ സിനിമ സംഘടനകളും വിവാദ സമയത്ത് തന്നോടൊപ്പം നിന്ന് എന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു 'ഞങ്ങള്‍ അരിച്ചു പെറുക്കി കണ്ടു. ഇത്രയധികം ആളുകള്‍ പ്രശ്‌നം ഉണ്ടാക്കിയ സിനിമയാണ്. നിരവധിപ്പേര്‍ ഈ സിനിമയ്ക്ക് എതിരെ വന്നിരുന്നു. ചില സംഘടനകള്‍ പോലും വന്നു. എന്നാല്‍ വിവാദപരമായ ഒന്നും തന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്ന്'. മറ്റൊരു കാര്യം കൂടെ പറഞ്ഞു. ഇത് എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ് എന്ന്.നാദിര്‍ഷ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.