CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 34 Seconds Ago
Breaking Now

എബി എബ്രഹാം പ്രസിഡന്റ് , ജെഫിന്‍ ജേക്കബ് സെക്രട്ടറി ; എം സിസിയ്ക്ക് പുതിയ ഭാരവാഹികള്‍ ; വാര്‍ഷിക സമ്മേളനം ലിസ്സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കലയും കാരുണ്യവും കൈകോര്‍ത്തു സ്‌നേഹവിരുന്നൊരുക്കിയ സായംസന്ധ്യയില്‍ വേദനിക്കുന്നവര്‍ക്കൊരു കൂട്ട്, വീഴാതിരിക്കുവാന്‍ ഒരു കൈതാങ്ങ് എന്ന വാക്യം ഹൃദയത്തില്‍ ആവാഹിച്ചെടുത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി ടോണ്ടന്‍ (സോമര്‍സെറ്റ്)ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ' മലയാളം ചാരിറ്റി ക്ലബ് (എംസിസി) ന്റെ വാര്‍ഷിക സമ്മേളനത്തിന് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

അന്യന്റെ വേദന കാണുവാനും അപരന്റെ കണ്ണീരൊപ്പാനും കഴിയുന്ന മനസ്സുണ്ടാവുന്നതാണ് യഥാര്‍ത്ഥ ഈശ്വരാനുഗ്രഹമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത് ' മദേഴ്‌സ് ചാരിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ലിസ്സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എബി എബ്രഹാം അദ്ധ്യക്ഷത വഹിച്ച വാര്‍ഷിക സമ്മേളനത്തില്‍ മാസ്സ് യുകെ പ്രസിഡന്റ് ദ്വിതീഷ് ടി പിള്ള ടിഎംഎ ട്രഷറര്‍ ജെതീഷ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെഫിന്‍ ജേക്കബ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എബ്രി എബ്രഹാം പ്രസിഡന്റായും ജെഫിന്‍ ജേക്കബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഷീബമോള്‍ സുധാകരന്‍ ,ബജു ഷഫീക്ക് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഹിന്റോ ഫിലിപ്പ് ജോയിന്റ് സെക്രട്ടറിയായും സാന്‍ഡില്‍ കുര്യാക്കോസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ലൗമി ലോകേഷ്, ബിനു ഫിലിപ്പ്, സെബാസ്റ്റ്യന്‍ കുര്യാടന്‍, സ്‌നേഹ റെനീഷ് ,എ പ്രദീപ് കുമാര്‍, സാജന്‍ കടവില്‍, ജി ജി ഷിബു ലിന്റൊ ജോര്‍ജ്, ജിനോ മാത്യു, വിനീത് ജോര്‍ജ്, പ്രദീപ് ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു. സുധാകരന്‍ പാലാ സ്വാഗതവും നിയുക്ത സെക്രട്ടറി ജെഫിന്‍ ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് വിഭവ സമൃദ്ധമായ കേരള ഫുഡ് ഫെസ്റ്റിവലും വര്‍ണ്ണാഭമായ കലാവിരുന്നും നടന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ അരുണ്‍ കോശിയുടെ നിറസാന്നിധ്യം കലാവിരുന്നിന് കൊഴുപ്പേകി. ലോ ആന്‍ഡ്  ലോയേഴ്‌സ് ലിമിറ്റഡിന്റെ ഫ്രാന്‍സീസ് മാത്യു, വൈസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ലിമിറ്റഡിന്റെ നോയിച്ചന്‍ അഗസ്റ്റിയന്‍  എന്നിവര്‍ ഇമിഗ്രേഷന്‍ മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ് വിഷയങ്ങളില്‍ നവാഗതരുടെ സംശയങ്ങള്‍ക്ക് മറുപടിയും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി.

മലയാള ചാരിറ്റിക്ക് വേണ്ടി ടോണ്‍ടണ്‍ സ്‌ട്രേക്കേഴ്‌സ് നടത്തിയ വിവിധ കായിക മത്സരങ്ങള്‍ക്ക് വിജയികളായവര്‍ക്ക് ട്രോഫിയും അനുമോദനവും നല്‍കി ആദരിച്ചു. ലിന്റോ ജോര്‍ജ്, റെനീഷ് ദേവസി, ജോമോന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

അജ്ഞനാ ജെഫിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ സമാരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ ജോമോന്‍ ജോസിന്റെ പത്തു മിനിറ്റില്‍ ആറു പേര്‍ എന്ന ഗംഭീരമായ മിമിക്രിയോടു കൂടിയാണ് പര്യവസനിച്ചത്.

സുധാകരന്‍ പാലാ




കൂടുതല്‍വാര്‍ത്തകള്‍.