CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 39 Seconds Ago
Breaking Now

ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് കോട്ടയത്തെ ഗോപകുമാറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി

കോട്ടയം, വാഴുര്‍ സ്വദേശി  ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1850 പൗണ്ട്   (185000 രൂപ )  ഗോപകുമാറിന്റെ വസതിയിലെത്തി ലിവര്‍പൂള്‍ മലയാളി അസോഷിയേഷന്‍ (ലിമ) പ്രസിഡണ്ട് സെബാസ്‌റ്യന്‍ ജോസഫ്  ഗോപകുമാറിനു കൈമാറി. ലിമ യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സജി മാക്കില്‍ സന്നിഹിതനായിരുന്നു ചാരിറ്റിക്കു വേണ്ടി സഹായിച്ച എല്ല യു കെ മലയാളികള്‍ക്കും ഞങ്ങളുടെ  നന്ദി .അറിയിക്കുന്നു.

ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി  ദീപ്തി രാജുവാണ്,   

 പെയിന്റിംഗ് ജോലികൊണ്ട്   മൂന്നു പെണ്‍കുട്ടികളെ  പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ ,പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ  ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്   കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ  ദുരന്തം  അദ്ദേഹത്തിന്റെ നടുവിന്  താഴേയ്ക്ക്   തളര്‍ത്തികളഞ്ഞു . അതോടെ   മൂന്നു പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി  ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണു ചാരിറ്റി നടത്തിയത് .  

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.  

ഞങ്ങള്‍ ! ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ  ഇതുവരെ 10 450000   (ഒരുകോടി നാലു  ലക്ഷത്തി അന്‍പതിനായിരം ) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു  നല്‍കുവാന്‍  കഴിഞ്ഞിട്ടുണ്ട് 

  ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു  മലയാളം യു കെ  പത്രത്തിന്റെ അവാര്‍ഡ് ,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് 

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍  പരക്ലേശവിവേകമുള്ളു.'',

ടോം ജോസ് തടിയംപാട്

 




കൂടുതല്‍വാര്‍ത്തകള്‍.