CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 35 Seconds Ago
Breaking Now

'ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, തെറ്റൊന്നും ചെയ്തിട്ടില്ല'; സ്വവര്‍ഗ്ഗപ്രേമികളായ ദമ്പതികള്‍ക്ക് 650,000 പൗണ്ടിന്റെ സറേയിലെ വീട് വില്‍ക്കാന് തയ്യാറാകാതെ പള്ളിയില്‍ പോകുന്ന ദമ്പതികള്‍; താനും, ഭര്‍ത്താവും വിശ്വാസങ്ങളില്‍ പുറകെപിടിക്കുകയാണ് ചെയ്തതെന്ന് ന്യായീകരണം?

വീട് വാങ്ങാനെത്തിയവര്‍ സ്വവര്‍ഗ്ഗപ്രേമികളാണെന്ന ഒറ്റ കാരണത്താലാണ് ഇവര്‍ വീട് കാണാന്‍ പോലും സമ്മതിക്കാതിരുന്നത്

സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് വീട് വില്‍ക്കാന്‍ തയ്യാറല്ലെന്ന് തീരുമാനിച്ച ക്രിസ്ത്യന്‍ ദമ്പതികള്‍ വിവാദത്തില്‍. സ്വവര്‍ഗ്ഗപ്രേമിയായ വ്യക്തിക്കും, ഐടിവി പ്രൊഡ്യൂസറായ ഇയാളുടെ പങ്കാൡും സറേയിലെ 650,000 പൗണ്ട് മൂല്യമുള്ള വീട് വില്‍ക്കാന്‍ തയ്യാറല്ലെന്ന് തീരുമാനിച്ച ദമ്പതികളാണ് കുഴപ്പത്തില്‍ ചാടിയിരിക്കുന്നത്. തങ്ങളുടെ വിശ്വാസങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ചെയ്തതെന്നാണ് ദമ്പതികളുടെ നിലപാട്. 

സറേയിലെ മൂന്ന് ബെഡ്‌റൂം ഭവനം അതിന്റെ ക്രിസ്ത്യന്‍ ഉടമകള്‍ തങ്ങള്‍ക്ക് വില്‍ക്കില്ലെന്നതിന്റെ കാരണം കേട്ടതോടെയാണ് ലൂക്ക് വൈറ്റ്ഹൗസും, ലാച്ച്‌ലാന്‍ മാന്റെല്ലും ഞെട്ടിപ്പോയത്. പങ്കാളികളായ രണ്ട് പുരുഷന്‍മാര്‍ക്ക് വീട് വില്‍ക്കാന്‍ താല്‍പര്യമില്ലെന്നതായിരുന്നു അക്കാരണം. 

പര്‍പിള്‍ബ്രിക്‌സ് ഇന്റര്‍നെറ്റ് എസ്റ്റേറ്റ് ഏജന്റുമാര്‍ വഴി വീട് കാണാന്‍ ശ്രമിച്ചപ്പോള്‍ ദമ്പതികള്‍ ഇത് നിഷേധിച്ചുവെന്ന് മാത്രമല്ല തീയും, ബൈബിള്‍ വചനങ്ങളുമായാണ് ദമ്പതികള്‍ ഇവരെ നേരിട്ടത്. ബില്‍ഡറായ 33-കാരന്‍ ലൂക്ക് മെയിന്‍, മുന്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ഫിസിസിസ്റ്റ് ഡോ. ജൊവാന്ന ബ്രങ്കര്‍, 34 എന്നിവരുടെ വീട് വില്‍പ്പനയാണ് പ്രശ്‌നത്തിലായിരിക്കുന്നത്. 

വീട് വാങ്ങാനെത്തിയവര്‍ സ്വവര്‍ഗ്ഗപ്രേമികളാണെന്ന ഒറ്റ കാരണത്താലാണ് ഇവര്‍ വീട് കാണാന്‍ പോലും സമ്മതിക്കാതിരുന്നത്. ബൈബിളില്‍ നിന്നുള്ള വചനങ്ങള്‍ വായിക്കുകയും, പുരുഷന്‍മാര്‍ പങ്കാളികളായവര്‍ക്ക് വീട് വില്‍ക്കാന്‍ കഴിയില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. 

'രണ്ട് പുരുഷന്‍മാര്‍ പങ്കാളികളായി ജീവിക്കുന്നവര്‍ക്ക് വീട് വില്‍ക്കില്ല. ഞങ്ങള്‍ ക്രിസ്ത്യന്‍ വിശ്വാസം ആചരിക്കുന്നവരാണ്. ഞങ്ങളുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ തെറ്റൊന്നും ചെയ്തിട്ടില്ല', ഡോ. ബ്രങ്ക്‌നര്‍ പറഞ്ഞു. ആ രീതിയില്‍ പെരുമാറിയതില്‍ നാണക്കേടുമില്ലെന്ന് ഇവരുടെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തോടെ പര്‍പ്പിള്‍ബ്രിക്‌സ് ഇവരുടെ വീടിന്റെ പരസ്യം വെബ്‌സൈറ്റില്‍ നിന്നും നീക്കി.




കൂടുതല്‍വാര്‍ത്തകള്‍.