CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 3 Seconds Ago
Breaking Now

തളര്‍വാതത്തെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന യുവതിയുടെ കണ്‍പോളയില്‍ എലി കടിച്ചു ; അനങ്ങാന്‍ പോലും കഴിയാതെ കരഞ്ഞ് യുവതി

കോട്ടയിലെ സര്‍ക്കാരിന്റെ കീഴിലുള്ള എംബി ആശുപത്രിയിലാണ് 30 കാരി ചികിത്സയില്‍ കഴിയുന്നത്.

രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കണ്‍പോളയില്‍ എലി കടിച്ചതായി പരാകി. തളര്‍വാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് കണ്ണില്‍ നിന്ന് ചോര ഒലിക്കുന്നത് കണ്ടതെന്ന് ഭര്‍ത്താവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോട്ടയിലെ സര്‍ക്കാരിന്റെ കീഴിലുള്ള എംബി ആശുപത്രിയിലാണ് 30 കാരി ചികിത്സയില്‍ കഴിയുന്നത്. കണ്‍പോള എലി കടിച്ച സംഭവം ആശുപത്രി അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ചികിത്സ നല്‍കുന്നതായും സൂപ്രണ്ട് നവീന്‍ സക്‌സേന അറിയിച്ചു. തളര്‍വാതത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് സംസാരിക്കാന്‍ പോലും സാധിക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നു. രാത്രി ഭാര്യയുടെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി നോക്കിയപ്പോള്‍ കണ്ണില്‍ നിന്ന് രക്തം ഒലിക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് പറയുന്നു.

കണ്‍പോളയിലെ മുറിവില്‍ നിന്നാണ് രക്തം വന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചതായും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. വലതു കണ്‍പോളയ്ക്കാണ് മുറിവ് സംഭവിച്ചത്. കീടങ്ങള്‍ കടിച്ചതാകാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് എലി കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.