CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 50 Seconds Ago
Breaking Now

യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ 18 ശനിയാഴ്ച ബര്‍മിംഗ്ങ്ഹാമില്‍

യുക്മയുടെ  എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള  പൊതുയോഗം ജൂണ്‍ 18 ശനിയാഴ്ച ബര്‍മിംങ്ങ്ഹാമില്‍ നടക്കും. യുക്മയുടെ 20222023 വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികള്‍ക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും സമയപരിധിക്കുള്ളില്‍ ലഭിച്ച  യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക  യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ യുക്മയില്‍ അംഗമായിരിക്കുന്ന അസോസിയേഷനുകളില്‍ നിന്നുമുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയില്‍  ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

ബര്‍മിംഗ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ രാവിലെ ഒന്‍പത് മണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേരും.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിംഗ്ഹാമിലേക്ക് എത്തിച്ചേരുന്നതോടെ  കൃത്യം പതിനൊന്ന് മണിക്ക്  പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍  പൊതുയോഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ  തെരഞ്ഞെടുപ്പ് നടക്കും. 

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ കോവിഡാനന്തര കാലഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില്‍ 2022 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളില്‍നിന്നായി മുന്നൂറില്‍പ്പരം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാന്‍  എത്തിച്ചേരുമെന്ന് കരുതപ്പെടുന്നു.

പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്. നീതിപൂര്‍വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിലൂടെ അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് യുക്മയെ നയിക്കുവാന്‍ കഴിവുറ്റ നേതൃനിരയെ തിരഞ്ഞെടുക്കുവാന്‍ യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളോട് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം: 

Royal Hotel, 

Ablewell tSreet,

Walsall,

WS1 2EL.

 

അലക്‌സ് വര്‍ഗ്ഗീസ് 

(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.