CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 21 Seconds Ago
Breaking Now

ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ആല്‍ബനീസ് പ്രധാനമന്ത്രിയാകും

അല്‍ബനീസ് പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ഓസ്‌ട്രോലിയയില്‍ നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരം തിരിച്ചുപിടിച്ച് ലേബര്‍പാര്‍ട്ടി. പ്രധാനമന്ത്രിയായി ആല്‍ബനീസ് ചുമതലയേല്‍ക്കും. സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. 

2007 ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അല്‍ബനീസ് പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മോറിസണ്‍ പരാജയം സമ്മതിച്ചതിന് ശേഷം സിഡ്‌നിയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത അല്‍ബാനീസ്, ഓസ്‌ട്രേലിയന്‍ ജനത മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നും ഈ വിജയത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു.

ഓസ്‌ട്രേലിയയെ പുനരുപയോഗിക്കാവുന്ന ഊര്‍ജ സൂപ്പര്‍ പവര്‍ ആകാനുള്ള അവസരം നമുക്ക് പ്രയോജനപ്പെടുത്താം,' കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്ത മധ്യഇടതുപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അല്‍ബനീസ് 2005 ലെ നിലവാരത്തില്‍ നിന്ന് 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 43 ശതമാനം കുറയ്ക്കുമെന്നും പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നും ഇലക്ട്രിക് കാറുകള്‍ക്ക് കിഴിവ് നല്‍കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോളാര്‍ പവര്‍, ബാറ്ററി പദ്ധതികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

മെയ് 24 ന് ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ യുഎസ്, ജാപ്പനീസ്, ഇന്ത്യന്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുക്കുമെന്നും ആന്റണ അല്‍ബനീസ് പറഞ്ഞു. വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന പെന്നി വോംഗ് ഉച്ചകോടിയില്‍ അല്‍ബനീസിനൊപ്പം ചേരും. അല്‍ബനീസ് സര്‍ക്കാരിലെ അംഗങ്ങള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.